വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് ഐ.എം.എഫ് റിപ്പോര്‍ട്ട്. 2023-24ല്‍ ഇന്ത്യ 6.7 ശതമാനം വളരുമെന്നാണ് ഐ.എം.എഫിന്റെ പുതിയ കണ്ടെത്തൽ. അടുത്ത രണ്ടുവര്‍ഷക്കാലവും ഇത് തുടരും. ഏറ്റവും പുതിയ വേള്‍ഡ് എക്കണോമിക് ഔട്ട്ലുക്ക് അപ്ഡേറ്റിലാണ് ഇക്കാര്യം അറിയിച്ചത്.
വളര്‍ച്ച 2024ല്‍ 3.1 ശതമാനവും 2025ല്‍ 3.2 ശതമാനവും ആയിരിക്കുമെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഇന്ത്യയിലെ വളര്‍ച്ച 2024ലും 2025ലും 6.5 ശതമാനമായി തുടരുമെന്ന് പ്രവചിക്കപ്പെടുന്നു. ഒക്ടോബറില്‍ നിന്ന് രണ്ട് വര്‍ഷത്തേക്ക് 0.2 ശതമാനം പോയിന്റ് അപ്ഗ്രേഡു ചെയ്ത് ആഭ്യന്തര ഡിമാന്‍ഡിലെ പ്രതിരോധം പ്രതിഫലിപ്പിക്കുന്നതായി ഐഎംഎഫ് പുതിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഏപ്രില്‍-മാര്‍ച്ച് സാമ്പത്തിക വര്‍ഷം അടിസ്ഥാനമാക്കിയാണ് ഇന്ത്യയുടെ വളര്‍ച്ചാപ്രതീക്ഷ ഐ.എം.എഫ് വിലയിരുത്തിയിട്ടുള്ളത്.
പ്രതികൂലാവസ്ഥകള്‍ മാറാന്‍ തുടങ്ങിയിരിക്കുന്നു. അതിനാല്‍ പണപ്പെരുപ്പം ക്രമാനുഗതമായി കുറയുകയും വളര്‍ച്ച പിടിച്ചുനില്‍ക്കുകയും ചെയ്യുന്നതോടെ, ആഗോള സമ്പദ്‌വ്യവസ്ഥ മൃദുലമായ ലാന്‍ഡിംഗിലേക്ക് വഴിമാറുമെന്നാണ് ചീഫ് ഐഎംഎഫ് ഇക്കണോമിസ്റ്റ് പിയറി ഒലിവിയര്‍ ഗൗറിഞ്ചാസ് അഭിപ്രായപ്പെട്ടത്.
ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന ഐ.എം.എഫിന്റെ റിപ്പോര്‍ട്ട് ബജറ്റിന് തൊട്ടുമുൻപ് എത്തിയത് കേന്ദ്രത്തിന് ആശ്വാസമാണ്. എന്നാലും, കേന്ദ്രത്തിന്റെ വളര്‍ച്ചാപ്രതീക്ഷയേക്കാള്‍ ഏറെക്കുറവാണെന്ന തിരിച്ചടിയുമുണ്ട് നിലനിൽക്കുന്നുണ്ട്. 2023-24 7.3 ശതമാനവും അടുത്തവര്‍ഷം 7 ശതമാനവും വളര്‍ച്ചയായിരുന്നു കേന്ദ്രം പ്രതീക്ഷിച്ചിരുന്നത്.
Discussion about this post