കൊച്ചി: പുതിയ ചിത്രമായ ‘ജയ് ഗണേഷ്’നെതിരെ സംഘടിതമായ ആക്രമണം നടക്കുന്നുണ്ടെന്ന് ആരോപിച്ച് നടൻ ഉണ്ണി മുകുന്ദൻ. അയോധ്യ രാമപ്രതിഷ്‌ഠയുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദന്റേതെന്ന രീതിയിൽ വ്യാജ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിന്റ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് കൊണ്ട് എഫ് ബിയിലാണ് ഉണ്ണിയുടെ പ്രതികരണം.
‘ശ്രീരാമ ജ്യോതി തെളിയിക്കാത്തവരും, ഉച്ചത്തിൽ ജയ് ശ്രീറാം വിളിക്കാത്തവരും എന്റെ സിനിമ കാണണ്ട” എന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞെന്ന തരത്തിലായിരുന്നു വ്യാജ പ്രചരണങ്ങൾ ഉയർന്നത്. എന്നെ ശരിക്കും അറിയുന്നവർ വിവേകത്തോടെ പെരുമാറുമെന്നും നിങ്ങളെക്ക് ഒരിക്കല്ലും ഈ സിനിമ തകർക്കാനാവില്ലെന്നും ഉണ്ണി പ്രതികരിച്ചു. അതേസമയം ഏപ്രിൽ 11ന്നിന് തിയേറ്ററുകളിൽ എത്താൻ തയ്യാറെടുക്കുകയാണ് ജയ് ഗണേഷ്. UMF ആദ്യമായി തിയേറ്റർ വിതരണത്തിനെത്തിക്കുന്ന ചിത്രമാണ് ജയ് ഗണേഷെന്നും ഉണ്ണി പോസ്റ്റിൽ പങ്കുവച്ചു.
പോസ്റ്റിന്റെ പൂർണ്ണരൂപം,
റിലീസ് പോലും ചെയ്യാത്ത ഒരു സിനിമയെ ഡീഗ്രേഡ് ചെയ്യാൻ നിങ്ങൾക്ക് എത്രനാൾ കഴിയും? ഒരു സിനിമയെ കൊല്ലാൻ നിങ്ങൾ ജനുവരി 1 മുതൽ ആരംഭിച്ച പരിശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. ഞാൻ ഒരിക്കലും പറയാത്ത വാക്കുകളും, ഒരിക്കലും പറയാത്ത സ്റ്റേറ്റ്മെന്റുകളുമാണ് ഒരു സിനിമയെ തകർക്കാൻ വേണ്ടി നിങ്ങൾ എന്റെ പേരിൽ പ്രചരിക്കുന്നത്. ഇതൊക്കെ ആരു ചെയ്താലും നിങ്ങൾ ഉറപ്പിച്ചോളൂ ഇതുകൊണ്ടൊന്നും ഞാനും എൻ്റെ സിനിമയും പരാജയപ്പെടുമെന്നത് നിങ്ങൾ സ്വപ്നം കാണുക പോലും വേണ്ട. എനിക്ക് മെസ്സേജ് അയച്ചയാളോട് ഞാൻ പറഞ്ഞത് പോലെ തന്നെ ഇവിടെയും പറയുന്നു, എന്നെ ശരിക്കും അറിയുന്നവർ വിവേകത്തോടെ പെരുമാറും. നിങ്ങളെയെല്ലാവരെയും തീയറ്ററിൽ വച്ച് കാണാം. ജയ് ഗണേഷ് ഏപ്രിൽ 11 നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിൽ എത്താൻ തയ്യാറെടുക്കുകയാണ്. UMF ആദ്യമായി തിയേറ്റർ വിതരണത്തിനെത്തിക്കുന്ന ചിത്രമായിരിക്കും ജയ് ഗണേഷ്.

