ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. 2024-25 സാമ്പത്തിക ബജറ്റിൽ വലിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകില്ലെന്നും പൊതുതിരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെയുള്ള നടപടി ക്രമം മാത്രമായിരിക്കും ബജറ്റെന്ന് ധനമന്ത്രി പറഞ്ഞിരുന്നു.
ക്ഷേമ ചെലവുകൾ വർധിപ്പിക്കാനും 2025-26 സാമ്പത്തിക വർഷത്തോടെ ധനക്കമ്മി ജിഡിപിയുടെ 4.5% ആയി കുറയ്ക്കാൻ ഉള്ള നടപടി. നികുതി കുറയ്ക്കുന്നതിനും കൃഷിക്കും ഗ്രാമീണ മേഖലകൾക്കും പിന്തുണ നൽകുന്നതിനുമുള്ള പദ്ധതികൾ. പ്രതികൂല കാലാവസ്ഥ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം, പണപ്പെരുപ്പം എന്നിവ മറികടക്കുന്നതിന് നടപടി. ഡിജിറ്റലൈസ്ഡ് ഇന്ത്യ, ഗ്രീൻ ഹൈഡ്രജൻ, ഇലക്‌ട്രിക് വാഹനങ്ങൾ , ബ്രോഡ്‌ബാൻഡ് എന്നിവയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് അടിസ്ഥാന സൌകര്യ വികസനത്തിന് കൂടുതൽ ഫണ്ട്. ഭക്ഷ്യ-വളം സബ്‌സിഡികൾക്കായി ഏകദേശം 4 ട്രില്യൺ രൂപ. ചെലവ് കുറഞ്ഞ ഭവന പദ്ധതികൾക്കുള്ള പണം സർക്കാർ 15 ശതമാനത്തിലധികം വർദ്ധിപ്പിച്ചേക്കാം. കൂടാതെ, ഓഹരി വിറ്റഴിക്കലിലൂടെ 510 ബില്യൺ രൂപ സമാഹരിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ എന്നിങ്ങനെ ആറോളം വിഷയങ്ങളാണ് ബജറ്റിൽ ഇടം പിടിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.
അതേ സമയം അഞ്ച് വാർഷിക ബജറ്റുകളും ഒരു ഇടക്കാല ബജറ്റും കുടെ ചേർത്ത് തുടർച്ചയായ ആറാം ബജറ്റ് അവതരണം നടത്തി പുതിയ റെക്കോർഡ് കൈവരിക്കാൻ തയ്യാറെടുക്കുകയാണ് ധനമന്ത്രി നിർമല സീതാരാമൻ. ഈ ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതോടെ മുൻപ് ബജറ്റ് അവതരിപ്പിച്ച മൻമോഹൻ സിംഗ്, അരുൺ ജെയ്റ്റ്‌ലി, പി. ചിദംബരം, യശ്വന്ത് സിൻഹ എന്നിവരുടെ തുടർച്ചയായി അഞ്ച് ബജറ്റുകൾ അവതരിപ്പിച്ച റെക്കോർഡുകൾ നിർമലാ സീതാരാമൻ മറികടക്കും. ധനമന്ത്രി എന്ന നിലയിൽ മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയാണ് ഈ നേട്ടം ഇതിനു മുൻപ് കൈവരിച്ചത്.
Discussion about this post