ലക്ഷദ്വീപിന് വൻ നിക്ഷേപം; ദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റും
ന്യൂ ഡെൽഹി: രാജ്യത്തെ ടൂറിസം മേഖലയിൽ സർക്കാർ ഗണ്യമായ നിക്ഷേപം നടത്തുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്നും കേന്ദ്ര ഇടക്കാല ബജറ്റില്‍ ധനമന്ത്രി പറഞ്ഞു. ആത്മീയ ടൂറിസത്തിന് ഊന്നല്‍ നല്‍കിയായിരിക്കും ഇനിയുള്ള ടൂറിസം മേഖലയിലെ പ്രവര്‍ത്തനങ്ങള്‍. പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കാനായി സംസ്ഥാനങ്ങള്‍ക്ക് ദീര്‍ഘകാല വായ്പകള്‍ നല്‍കും. ടൂറിസം മേഖലയില്‍ വിദേശനിക്ഷേപം സ്വീകരിക്കുമെന്നും നിര്‍മല സീതാരാമന് കൂട്ടിച്ചേർത്തു.
ആത്മീയ ടൂറിസം പ്രാദേശിക സര്‍ക്കാരുകള്‍ക്ക് നേട്ടമാകുമെന്നാണ് കേന്ദ്രം കരുത്തുന്നത്. ഇന്ത്യൻ ടൂറിസം വികസനത്തെ ലോകനിലവാരത്തിലേക്ക് എത്തിക്കുക എന്നതാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.
വന്ദേഭാരത് അടക്കം കൂടുതല്‍ ട്രെയിനുകളും റെയില്‍ ഇടനാഴികളും കൂടുതല്‍ മെഡിക്കല്‍ കോളജുകളും അനുവദിക്കും. അതേസമയം ഇത്തവണത്തെ ബജറ്റിൽ നികുതികളില്‍ മാറ്റം വരുത്തിയിട്ടില്ല. 58 മിനിറ്റ് നീണ്ട ബജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍.
Discussion about this post