ന്യൂഡൽഹി: പ്രധാനമന്ത്രി സൂര്യോദയ യോജനയിലൂടെ ഒരു കോടി കുടുംബങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതരാമൻ. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ പ്രധാനമന്ത്രിയുടെ തീരുമാനത്തെ തുടർന്നാണ് ഈ പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി. നികുതിയിൽ മാറ്റമില്ലാത്ത ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചത്.
നിലവിലുള്ള ആശുപത്രിം അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി കൂടുതൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കാനാണ് സർക്കാർ പദ്ധതിയിടുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി. പ്രശ്‌നങ്ങൾ പരിശോധിച്ച് ശിപാർശ നൽകുന്നതിന് സമിതി രൂപീകരിക്കുമെന്നും നിർമല സീതരാമൻ അറിയിച്ചു. ആയുഷ്മാൻ ഭാരതിന് കീഴിലുള്ള ആരോഗ്യ പരിരക്ഷ എല്ലാ ആശാ പ്രവർത്തകർക്കും എല്ലാ അംഗൻവാടി ജീവനക്കാർക്കും ഹെൽപ്പർമാർക്കും വ്യാപിപ്പിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.
ഇടത്തരം കുടുംബങ്ങൾക്ക് പാർപ്പിട സൗകര്യം ഒരുക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. വാടക വീടുകളിലോ ചേരികളിലോ താമസിക്കുന്ന
അർഹരായവർക്ക് സ്വന്തമായി വീട് വാങ്ങാനോ നിർമ്മിക്കാനോ സർക്കാർ സഹായം നൽകുമെന്ന് മന്ത്രി പറഞ്ഞു. കോർപ്പറേറ്റ് നികുതി 22 ശതമാനമായി കുറച്ചു. ടാക്സ് റിട്ടേൺ ലളിതമാക്കുമെന്നും ടാക്സ് റിഫണ്ട് 10 ദിവസത്തിനകം ലഭ്യമാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
Discussion about this post