ഐസ്വാൾ : പൈലറ്റടക്കം 14 പേരുമായി പുറപ്പെട്ട മ്യാൻമർ ആർമിയുടെ വിമാനം മിസോറാമിലെ ലെങ്‌പുയി വിമാനത്താവളത്തിൽ
തകർന്നു വീണു. മിസോറാമിലെ ലെങ്പുയ് എയർ പോർട്ടിലാണ് അപകടം. സംഭവത്തിൽ ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റതായി മിസോറം ഡിജിപി അറിയിച്ചു. ഇവരെ ലെങ്പുയ്ലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലെങ്‌പുയ് വിമാനത്താവളത്തിലെ ടേബിൾടോപ്പ് റൺവേയിൽ നിന്ന് വിമാനം തെന്നിമാറിയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വിമാനത്തിൽ 14 പേരാണ് ഉണ്ടായിരുന്നത്. മ്യാൻമർ സൈന്യവും വിമതരും തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് ലോങ്‌ലായ് ജില്ലയിൽ നിന്ന് പലായനം ചെയ്ത മ്യാൻമർ സൈനികരെ കയറ്റാൻ വന്ന മ്യാൻമർ സൈനിക വിമാനമാണ് അപകടത്തിൽ പെട്ടത്.
Discussion about this post