തിരുവനന്തപുരം: സാമൂഹ്യ പ്രവര്‍ത്തനങ്ങളിലെ മികച്ച സംഭാവനയും, ഐടി രംഗത്തെ മികച്ച പ്രകടനവും പരിഗണിച്ച് വിദേശ മലയാളിയും, മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് പ്രസിഡന്റ് (എലെക്ട്) മായ കൃഷ്ണരാജ് മോഹനന് ജനമിത്രാ പുരസ്‌കാരം. എ.പി.ജെ. അബ്ദുള്‍ കലാം സ്റ്റഡി സെന്റര്‍ ആണ് പുരസ്‌കാരം നൽകിയത്
തിരുവനന്തപുരത്ത് ഫോര്‍ട്ട് മാനര്‍ ഹോട്ടലില്‍ വച്ചു നടന്ന ചടങ്ങില്‍ ദേവസ്വം വകുപ്പ് മന്ത്രി മന്ത്രി കെ. രാധാകൃഷ്ണന്‍ പുരസ്‌കാരം വിതരണം ചെയ്തു. മന്ത്രി റോഷി അഗസ്റ്റിൻ പുരസ്‌കാര വിതരണ ചടങ്ങ് ഉത്ഘാടനം ചെയ്തു. മികച്ച നിയമസഭാസാമാജികൻ, മികച്ച നവാഗതനിയമസഭാ സാമാജികൻ, മികച്ച തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, സാംസ്കാരിക-സാമൂഹിക- ജീവകാരുണ്യ മേഖലയിലെ പ്രവർത്തകർ എന്നിവർക്കാണ് പുരസ്‌കാരങ്ങൾ നൽകിയത് . മന്ത്രിമാരായ ജി.ആര്‍.അനില്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
കൃഷ്ണരാജിനെ പോലുള്ള പ്രതിഭകളുടെ സാന്നിധ്യം മന്ത്രക്കു മുതല്‍കൂട്ടാണെന്നും, അദ്ദേഹത്തിന് കിട്ടിയ അംഗീകാരത്തില്‍ അഭിമാനിക്കുന്നുവെന്നും മന്ത്ര പ്രസിഡന്റ് ശ്രീ. ശ്യാം ശങ്കര്‍ അഭിപ്രായപ്പെട്ടു. പൊതു പ്രവര്‍ത്തനത്തിലും പ്രൊഫഷണല്‍ രംഗത്തും ഒരുപോലെ മികവു പുലര്‍ത്തുന്ന അപൂര്‍വ പ്രതിഭയാണ് ശ്രീ കൃഷ്ണരാജ് മോഹനന്‍ എന്ന് വൈസ് പ്രസിഡന്റ് ശ്രീ. ഷിബു ദിവാകരനും വ്യക്തമാക്കി.
ഇരുപത് വർഷത്തോളമായി അമേരിക്കയിലും, കേരളത്തിലുമായി പൊതു പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമാണ് മൂവാറ്റുപുഴ സ്വദേശിയായ കൃഷ്ണരാജ് മോഹൻ
Discussion about this post