കോഴിക്കോട് : ഹിറാ സെൻ്റെറുകളുടെ അച്ചാരം വാങ്ങി, അവരുടെ അജണ്ട നടപ്പാക്കുന്നവർക്കും, ഇടത് രാഷ്ട്രീയത്തിൻ്റെ വിഷപ്പല്ലുകളുമായി മാധ്യമ സ്ഥാപനങ്ങളിൽ ഒളിഞ്ഞിരിക്കുന്നവർക്കും ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യത്തിൻ്റെ മഹത്വമറിയില്ലായിരിക്കുമെന്നും, അവർക്ക് ആ മുദ്രാവാക്യം അരോചകമായിരിക്കാമെന്നും മുതിർന്ന മാധ്യമപ്രവർത്തകനും, ജൻമഭൂമി ന്യൂസ് എഡിറ്ററുമായ എം. ബാലകൃഷ്ണൻ
കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി നിർബന്ധിച്ച് ഭാരത് മാതാ കി ജയ് വിളിപ്പിച്ചെന്ന വിവാദത്തിലാണ് പ്രതികരണം. കോഴിക്കോട്, തളി ജൂബിലി ഹാളിൽ നടന്ന യുവസംഗമം – വിദ്യാർത്ഥികോൺക്ലേവിൽ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി വിദ്യാർത്ഥികളെക്കൊണ്ട് നിർബന്ധിച്ച് ഭാരത് മാതാ കി ജയ് വിളിപ്പിച്ചുവെന്ന മാധ്യമ വാർത്തകൾക്കെതിരെയാണ് ജൻമഭൂമി ന്യൂസ് എഡിറ്ററുടെ രൂക്ഷമായ വിമർശനം. പരിപാടി ചില മാധ്യമ പ്രവർത്തകർ സ്ഥാപിത താത്പര്യത്തോടെ വളച്ചൊടിക്കുകയായിരുന്നുവെന്ന ആരോപണം നിലനിൽക്കെയാണ് എം.ബാലകൃഷ്ണൻ ഫേസ്ബുക് പോസ്റ്റിൽ വിവാദ റിപോർടിംഗ് നടത്തിയ മാധ്യമ പ്രവർത്തകരെ രൂക്ഷമായി വിമർശിച്ചത്.
“കേന്ദ്ര സാംസ്കാരിക വകുപ്പ് സഹമന്ത്രി വിദ്യാർത്ഥികളോടും യുവാക്കളോടും ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാൻ നിർബ്ബന്ധിച്ചത്രേ !!, നവീൻ ചന്ദ്ര ഈശ്വർ ലാൽഷ്‌റോഫ് എന്ന വിദ്യാർത്ഥിയുടെ പേരിട്ട തളി സുവർണ്ണ ജയന്തി ഹാളിലായിരുന്നു പരിപാടി.
ബ്രിട്ടീഷുകാരുടെ ലാത്തിയടിയേൽക്കുമ്പോഴും തളി സാമൂതിരി കോളജ് അങ്കണത്തിൽ ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്ത് നവീൻ ചന്ദ്ര വിളിച്ച ആവേശകരമായ ദേശ സ്നേഹപരമായ മുദ്രാവാക്യമാണത്.
ഹിറാ സെൻ്റെറുകളുടെ അച്ചാരം വാങ്ങി അവരുടെ അജണ്ട നടപ്പാക്കുന്നവർക്കും ഇടത് രാഷ്ട്രീയത്തിൻ്റെ വിഷപ്പല്ലുകളുമായി മാധ്യമ സ്ഥാപനങ്ങളിൽ ഒളിഞ്ഞിരിക്കുന്നവർക്കും ആ മുദ്രാവാക്യത്തിൻ്റെ മഹത്വമറിയില്ലായിരിക്കാം. അവർക്ക് ആ മുദ്രാവാക്യം അരോചകമായിരിക്കാം.
ആ ഹാളിൽ പ്രസംഗം കേട്ടവർക്കാർക്കും തോന്നാത്ത വികാരം എൻ്റെ സ്നേഹിതരായ ചില മാധ്യമ പ്രവർത്തകർക്ക് തോന്നിപ്പിച്ചപ്പോഴാണ് ആ അനാവശ്യ വിവാദമുണ്ടാവുന്നത്.
അതിനെക്കുറിച്ച് മന്ത്രി പറഞ്ഞതെന്തെന്ന് പോലും പ്രക്ഷേപണം ചെയ്യാൻ അവർക്ക് മനസു വന്നില്ല.
“No comments “… These are Young people who are shy sometimes… So you have to get them out of themselves…. എന്നാണ് മന്ത്രി പറഞ്ഞത്.
ശിലാജാഡ്യം പിളര്‍ന്നെത്തും ഇന്‍ഡ്യയെന്ന വികാരമേ അന്തഃകരണപുഷ്പത്താല്‍ നിന്നെയര്‍ച്ചന ചെയ് വു ഞാൻ”–
മറവിയുടെ ആഴങ്ങളിൽ നിന്ന് ഒരു നാടിൻ്റെ തനിമ ഉണർന്നെഴുന്നേൽക്കുകയാണ്.
ആ ഉണർവ്വിനെ തടയാൻ
തക്ക കരുത്ത് വിവാദങ്ങൾ വേവിച്ചെടുക്കുന്ന ഉപജാപക വൃന്ദങ്ങൾക്കില്ലെന്നത് ആശ്വാസമേകുന്നു. ”
എം ബാലകൃഷ്ണൻ വ്യക്തമാക്കുന്നു.
സ്വാമി വിവേകാനന്ദ ജയന്തി ആഘോഷങ്ങളുടെ ഭാഗമായാണ് നാഷണൽ യൂത്ത് ഡേ സെലിബ്രേഷൻ കമ്മിറ്റി വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചത്. യുവജന സംഘടനകളും, യൂത്ത് ക്ലബ്ബുകളും, നെഹ്റു യുവകേന്ദ്രയും പരിപാടിയുടെ ഭാഗമായിരുന്നു.
Discussion about this post