ഹൈദരാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പിൽ സോണിയ ഗാന്ധി തെലങ്കാനയിൽ നിന്ന് മത്സരിക്കണമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഢി. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച ഡല്‍ഹിയിലെത്തി സോണിയയെ നേരില്‍ കണ്ടാണ് ആവശ്യമുന്നയിച്ചത്. ഗാന്ധി കുടുംബത്തിൽ നിന്ന് ആരെങ്കിലും മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കൂടിക്കാഴ്ചയ്ക്ക് ശേഷം രേവന്ത് റെഡ്ഢി കൂട്ടിച്ചേത്തു.
തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിന് കാരണമായത് സോണിയാഗാന്ധിയാണെന്നും അമ്മയായാണ് തെലങ്കാനയിലെ ജനങ്ങൾ സോണിയയെ കാണുന്നതെന്നും രേവന്ത് റെഡ്ഢി പറഞ്ഞു. തെലങ്കാനയില്‍നിന്ന് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയുടെ സംസ്ഥാന ഘടകം പ്രമേയം പാസാക്കിയതായി രേവന്ത് സോണിയയെ അറിയിച്ചു. ഇത് സംബന്ധിച്ച് സോണിയാ ഗാന്ധിക്കും എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും കത്തെഴുതും.
നേരത്തെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും തെലങ്കാനയിലെ മേധക്കില്‍ നിന്ന് ജനവിധി തേടിയിരുന്നു. സോണിയ ഗാന്ധിയും മേധക്കില്‍ നിന്ന് ജനവിധി തേടാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. ഇതിന് ശരിയായ സമയത്ത് തീരുമാനമെടുക്കുമെന്നായിരുന്നു സോണിയയുടെ മറുപടി. സംസ്ഥാനത്തെ 17 സീറ്റുകളില്‍ പരമാവധി എണ്ണത്തിലും വിജയം നേടുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. ഇതിനായുള്ള തയ്യറെടുപ്പുകള്‍ നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post