തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സ്റ്റാഫുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുമെന്ന ഗണേഷ് കുമാർ പ്രഖ്യാപനം നടപ്പായില്ല. 20 പേഴ്ണല്‍ സ്റ്റാഫ് അംഗങ്ങളെയാണ് ഗണേഷ് കുമാറിനും നിയമിച്ചിട്ടുള്ളത്. പൊതുഭരണവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി.
ഗണേഷ് കുമാറിന്റെ പിഎസിനെയും ഒരു ഡ്രൈവറെയും നിയമിച്ചുകൊണ്ടുള്ള ഉത്തരവാണ് ആദ്യം പുറത്തിറങ്ങിയത്. തുടര്‍ന്ന് ഇപ്പോഴാണ് മുഴുവന്‍ സ്റ്റാഫുകളെയും ഉള്‍പ്പെടുത്തി കൊണ്ടുള്ള ഉത്തരവ് പുറത്ത് വരുന്നത്. ചുമതല ഏല്ക്കുന്നതിന് മുമ്പും ശേഷവും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സ്റ്റാഫുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുമെന്ന് ഗണേഷ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് നടപ്പായില്ല.
കോടിയേരി ബാലകൃഷ്ണന്റെ പി.എയായി പ്രവർത്തിച്ചിരുന്ന രാജീവനും പേഴ്സണൽ സ്റ്റാഫിലുണ്ട്. ഹയർ സെക്കൻഡറി അധ്യാപകൻ ഉൾപ്പെടെ സർക്കാർ ഉദ്യോഗസ്ഥരായ ആറു പേർ ഡെപ്യൂട്ടേഷനിലാണ് സ്റ്റാഫിൽ വന്നത്. പരമാവധി 25 പേരെയാണ് ഒരു മന്ത്രിക്ക് പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താനാവുക. മുന്‍ ഗതാഗത മന്ത്രിയുടെ ഓഫീസില്‍ 21 പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളാണ് ഉണ്ടായിരുന്നത്.

