കോഴിക്കോട്: ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാര്‍ ഓടിച്ച് കയറ്റിയ സംഭവത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ മകനെതിരെ പേലീസ് കേസ് എടുക്കുന്നില്ലെന്ന് ആരോപണം. അതേ സമയം ഗവർണറുടെ വാഹന വ്യൂഹത്തിലേക്ക് സി പിഎം ജില്ലാ സിക്രട്ടറിയുടെ മകൻ വാഹനം ഇടിച്ചു കയറ്റിയത് മനപൂർവ്വമെന്ന് രാജ് ഭവൻ വ്യക്തമാക്കി.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരൻ പിള്ള കോഴിക്കോട് നഗരത്തിലൂടെ സഞ്ചരിക്കുമ്പോൾ വാഹനവ്യൂഹത്തിലേക്ക് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകന്‍ കാര്‍ ഓടിച്ചുകയറ്റുകയായിരുന്നുവെന്നാണ് ആരോപണം. എന്നാൽ ഇയാൾക്കെത്തിരെ കേസെടുക്കാതെ കസബ പൊലീസ് പിഴയില്‍ ഒതുക്കുകയായിരുന്നു. ഇയാളില്‍ നിന്ന് ആയിരം രൂപ പിഴ മാത്രമാണ് ഈടാക്കിയത്.
അതേസമയം ബോധപൂര്‍വമാണ് ഇയാള്‍ കാര്‍ ഓടിച്ചുകയറ്റിയതെന്നും സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെടുമെന്നും ഗോവ രാജ്ഭവന്‍ അറിയിച്ചു.
Discussion about this post