The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home World

വിവേചനമില്ലാതാക്കുമെന്ന് പ്രഖ്യാപിച്ച് പാക് തിരഞ്ഞെടുപ്പിൽ ഹിന്ദു വനിത മത്സര രംഗത്ത്

NewzOn Desk by NewzOn Desk
Feb 7, 2024, 11:17 am IST
in World
FacebookWhatsAppTwitterTelegram

ഇസ്ലാമാബാദ്: ഫെബ്രുവരി 8ന് നടക്കാനിരിക്കുന്ന പാകിസ്താന്‍ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ഹിന്ദു വനിത. ഡോ. സവീര പ്രകാശാണ് പാകിസ്ഥാനിലെ രാഷ്ട്രീയ രം​ഗത്തിന് മാറ്റം കുറിക്കാൻ ഒരുങ്ങുന്നത്. പികെ-25 മണ്ഡലത്തിൽ നിന്ന് മത്സരിക്കാനാണ് സവീര പ്രകാശ് തയ്യാറെടുക്കുന്നത്. ബുനറിലെ പാകിസ്താന്‍ പിപ്പിള്‍സ് പാര്‍ട്ടിയുടെ വനിതാ വിഭാഗം ജില്ല ജനറല്‍ സെക്രട്ടറിയാണ് സവീര. ന്യൂനപക്ഷങ്ങൾക്കോ ​​സ്ത്രീകൾക്കോ ​​ഉള്ള സംവരണ സീറ്റിന് പകരം ജനറൽ സീറ്റിലാണ് സവീര മത്സരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

പൊതുവെ പാകിസ്ഥാനിൽ സ്ത്രീകൾ തെര‍ഞ്ഞെടുപ്പിൽ മത്സരിക്കുന്നത് കുറവാണ്. ഇതോടെ പാകിസ്ഥാനില്‍ രാഷ്ട്രീയ രംഗത്തെ മാറ്റത്തിന് ചുക്കാന്‍ പിടിക്കാനാകുമെന്നാണ് ഡോ. സവീര പ്രകാശിന്റെ പ്രതീക്ഷ. ബ്യൂണറിലെ സ്ത്രീകളിൽ 29 ശതമാനം മാത്രമാണ് വിദ്യാഭ്യാസമുള്ളതെന്നും, അതേസമയം സ്ത്രീകളുടെ രാജ്യത്തെ ശരാശി സാക്ഷരതാ നിരക്ക് 46 ശതമാനമാണെന്നും സവീര പറഞ്ഞു. ഷ്തൂൺ സംസ്കാരത്തിൽ സ്ത്രീകൾക്ക് മുന്നിൽ നിരവധി പരിമിതികളുണ്ട്. വിവേചനം ഇല്ലാതാക്കാൻ തന്റെ മത്സരം സാധിക്കുമെങ്കിൽ നല്ലതായി കരുതുന്നുവെന്നും. പിന്തുണ ലഭിക്കാത്തതാണ് സ്ത്രീകൾ പൊതുരം​ഗത്തേക്ക് വരാൻ മടിക്കുന്നതിന്റെ കാരണമെന്നും സവീര ചൂണ്ടിക്കാട്ടി.

“പുരുഷന്മാർക്ക് തെരഞ്ഞെടുപ്പ് രംഗത്ത് പ്രവേശിക്കാൻ എളുപ്പമാണ്. അതേസമയം സ്ത്രീകൾക്ക് പൊതു പിന്തുണ നേടുന്നത് ബുദ്ധിമുട്ടാണ്. ഈ മേഖലയിൽ നിന്ന് മത്സരത്തിനിറങ്ങുന്ന ആദ്യത്തെ സ്ത്രീയാണ് ഞാൻ. എനിക്ക് ഒരു മാതൃക സൃഷ്ടിക്കാനും മറ്റ് സ്ത്രീകളെ പ്രചോദിപ്പിക്കാനും കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ജനറൽ സീറ്റിലേക്ക് മത്സരിക്കുന്നതിലൂടെ സമൂഹത്തിൻ്റെ പ്രാതിനിധ്യം വർധിക്കും. എൻ്റെ സമുദായത്തിൽ നിന്നുള്ള മറ്റുള്ളവർ സംവരണ സീറ്റുകളിലേക്ക് മത്സരിക്കുന്നു. എൻ്റെ പങ്കാളിത്തം അവരുടെ പ്രാതിനിധ്യം വർധിപ്പിക്കും” സവീര പറഞ്ഞു. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) അംഗമായ സവീര 2022 ല്‍ അബോട്ടാബാദ് ഇന്റര്‍നാഷണല്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് ബിരുദം നേടി. പ്രദേശത്തെ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായ ഡോ. ഓം പ്രകാശിന്റെ മകളാണ്.

Tags: #dr-saveera-prakash#pakisthanelectionpakistan
ShareSendTweetShare

Related News

നിമിഷ പ്രിയയുടെ അമ്മ യമനിലെത്തി; ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്തും

എല്ലാം വിഫലം! മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കും; അനുമതി നൽകി യമൻ പ്രസിഡന്റ്

ഇന്ത്യൻ സംസ്‌കാരത്തിൽ  വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ഇന്ത്യൻ സംസ്‌കാരത്തിൽ വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ക്യാമറ വഴി നേരിട്ട് ഡോക്യുമെൻ്റുകൾ സ്കാൻ ചെയ്യാനുള്ള പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

ക്യാമറ വഴി നേരിട്ട് ഡോക്യുമെൻ്റുകൾ സ്കാൻ ചെയ്യാനുള്ള പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

അതിഭീകരം!  അപകടത്തിന് മുമ്പും ശേഷവും.. കസാക്കിസ്ഥാനിൽ  തകർന്ന വിമാനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്

അതിഭീകരം! അപകടത്തിന് മുമ്പും ശേഷവും.. കസാക്കിസ്ഥാനിൽ തകർന്ന വിമാനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്

കസാഖിസ്ഥാനിൽ വിമാനം തകർന്നുവീണ് വൻ ദുരന്തം: മരണം 42 ആയി

കസാഖിസ്ഥാനിൽ വിമാനം തകർന്നുവീണ് വൻ ദുരന്തം: മരണം 42 ആയി

ദിവസങ്ങളുടെ ദൈര്‍ഘ്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു; അമ്പരപ്പിക്കുന്ന കണ്ടെത്തല്‍

ദിവസങ്ങളുടെ ദൈര്‍ഘ്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു; അമ്പരപ്പിക്കുന്ന കണ്ടെത്തല്‍

Discussion about this post

Latest News

Lemon Casino Oficjalna Nasz Kraj Witryna Www

Lemon Casino Polska Nadprogram 200% Do Odwiedzenia Pięćset Pln + 50 Darmowych Spinów

Lemon Casino Kod Promocyjny Nadprogram Wyjąwszy Depozytu: Pięćdziesięciu Bezpłatnych Spinów

Levelup On Collection Casino Australia: $2000 Added Bonus, Best Online Games, Repayment Methods

Level Upward Online Casino Australia : Greatest Pokies Together With Reward Gives

Level Up Online Casino Zero Deposit Reward Codes 25 Totally Free Spins!

System Kodowania Promocyjny Vulkan Vegas Casino: Bonusy I Zniżki

Vulkan Vegas Kasyno Przez Internet Recenzja, Bonusy I Reklamy

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies