ന്യൂദൽഹി: ഹൃത്വിക് റോഷനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഫൈറ്ററിൻ്റെ നിർമ്മാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ചു. സേനയുടെ യൂണിഫോം ധരിച്ചിരിച്ച് ഹൃത്വിക് റോഷനും ദീപികയും ചുംബനരംഗങ്ങളിൽ അഭിനയിച്ചുവെന്നും ഇത് സേനയുടെ ധാർമ്മികതയെ ചോദ്യം ചെയ്യുന്നതാണ് എന്നും ചൂണ്ടിക്കാട്ടിയാണ് വക്കീൽ നോട്ടീസ്. സേനയിലെ വിംഗ് കമാണ്ടറാണ് നോട്ടീസ് അയച്ചത്.
ചിത്രത്തിലെ രണ്ട് പ്രധാന അഭിനേതാക്കൾ തമ്മിലുള്ള രംഗം സേനയെ അപമാനിക്കുന്നതാണെന്ന് ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു. ഈ രംഗം സേനയുടെ അന്തസ്സിനെ മോശമായി ചിത്രീകരിക്കുന്നുവെന്നും എണ്ണമറ്റ ഉദ്യോഗസ്ഥരുടെ അഗാധമായ ത്യാഗത്തെ വിലകുറച്ചുവെന്നും നോട്ടീസിൽ പറയുന്നു. എന്നാൽ, ഒരു വിംഗ് കമാൻഡർ വ്യക്തിപരമായി നൽകിയ കേസുമായി വ്യോമസേനക്ക് ബന്ധമില്ലെന്ന് സൈന്യം പ്രതികരിച്ചു. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം ജനുവരി 25-നാണ് റിലീസ് ചെയ്തത്.
Discussion about this post