ഡെറാഡൂൺ: ശരീഅത്തിന് വിരുദ്ധമായ ഒരു നിയമവും മുസ്ലീങ്ങൾ അംഗീകരിക്കില്ലെന്ന് ജമിയത്ത് ഉലമ-ഇ-ഹിന്ദ് തലവൻ മൗലാന അർഷാദ് മദനി. ഉത്തരാഖണ്ഡ് നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് അവതരിപ്പിച്ചതിന് പിന്നാലെയാണ് മദനിയുടെ പ്രതീകരണം. ബില്ലിൽ ആദിവാസികൾക്ക് നൽകിയ ഇളവ് മുസ്ലീങ്ങൾക്കും നൽകണമെന്നാണ് ജമിയത്ത് ഉലമ-ഇ-ഹിന്ദിന്റെ ആവശ്യം.
ശരിയത്തിനെതിരായ ഒരു നിയമവും ഞങ്ങൾ അംഗീകരിക്കുന്നില്ലെന്നും മുസ്ലീങ്ങൾക്ക് എല്ലാ കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യാമെന്നും എന്നാൽ ശരിയത്തോടല്ലെന്നും മൗലാന മദനി വ്യക്തമാക്കി. ഒരു മതത്തിൻ്റെ അനുയായികൾക്കും അവരുടെ മതപരമായ പ്രവർത്തനങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള അനാവശ്യ ഇടപെടലുകൾ സഹിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശരീഅത്തിലും മതത്തിലും വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും മദനി പ്രസ്താവനയിൽ പറഞ്ഞു.
ഇന്നലെയായിരുന്നു ഉത്തരാഖണ്ഡ് സർക്കാർ ഏകീകൃത സിവിൽ കോഡ് ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയാണ് ബിൽ കൊണ്ടുവന്നത്. ഏകീകൃത സിവിൽ കോഡിന് കീഴിൽ, ആദിവാസി സമൂഹത്തെ ഒഴിവാക്കെ എല്ലാ മതങ്ങളിലെയും പൗരന്മാർക്ക് തുല്യ നിയമങ്ങൾ ബാധമാകും. കൂടാതെ ലിവിംഗ് ടുഗെദർ ബന്ധങ്ങളുടെ രജിസ്‌ട്രേഷനും നിർബന്ധമാക്കിയിട്ടുണ്ട്.
Discussion about this post