ടോക്കിയോ: വിവാഹിതനുമായി പ്രണയബന്ധമുണ്ടെന്ന ആരോപണത്തിനു പിന്നാലെ, മിസ് ജപ്പാൻ കിരീടം തിരികെ നൽകി കരോലിന ഷീനോ. കഴിഞ്ഞ മാസം നടന്ന ‘മിസ് ജപ്പാന്‍’ മത്സരത്തിലെ വിജയിയായിരുന്നു ഉക്രെയ്നില്‍ ജനിച്ച കരോലിന ഷിനോ. ജന്മനാ ജപ്പാൻകാരിയല്ലെന്നതിന്റെ പേരിൽ വിജയത്തിനു പിന്നാലെ കരോലിനയ്ക്കെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. ഉക്രെയ്നില്‍ ജനിച്ചു വളര്‍ന്ന ഒരാള്‍ എങ്ങനെയാണ് മിസ് ജപ്പാനാവുക എന്നതായിരുന്നു പ്രധാന വിമര്‍ശനം.
എന്നാലിപ്പോള്‍ തികച്ചും വ്യത്യസ്തമായ ഒരു കാരണത്തിന്റെ പേരില്‍ തനിക്ക് ലഭിച്ച മിസ് ജപ്പാന്‍ കിരീടം തിരികെ നല്‍കിയിരിക്കയാണ് 26 കാരിയായ ഷിനോ. ഒരു പ്രാദേശിക മാഗസിനിൽ കരോലിനയുടെ പ്രണയബന്ധത്തേക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ, നിരവധി ആരോപണങ്ങളാണ് ഷിനോക്കെതിരെ ഉയർന്നത്. വിവാഹിതനായ ഒരാളുമായി ഷിനോയ്ക്ക് ബന്ധമുണ്ടെന്ന വാരികയുടെ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അവര്‍ക്ക് തന്റെ കിരീടം ഉപേക്ഷിക്കേണ്ടി വന്നിരിക്കുന്നത്. ‘ഷുകന്‍ ബുന്‍ഷുന്‍’ എന്ന വാരികയാണ് വിവാഹിതനും ഇന്‍ഫ്ളുവന്‍സറുമായ തകുമ മേദ എന്ന ഡോക്ടറുമായി ഷിനോയ്ക്കുള്ള ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
ആദ്യം മത്സരത്തിന്റെ സംഘാടകര്‍ ഷിനോയെ ന്യായീകരിച്ചിരുന്നു. ഡോക്ടര്‍ വിവാഹിതനാണ് എന്ന വിവരം ഷിനോയ്ക്ക് അറിയില്ല എന്നാണ് സംഘാടകര്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഷിനോ തന്നെ പിന്നീട് അയാള്‍ വിവാഹിതനാണ് എന്നറിഞ്ഞുകൊണ്ടാണ് പ്രണയിച്ചത്. എല്ലാവരേയും തെറ്റിദ്ധരിപ്പിച്ചതിന് ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞ് രംഗത്തു വരികയായിരുന്നു.
Discussion about this post