മംഗളൂരു: കർണാടക പനമ്പൂരിൽ ഹിന്ദു യുവതിക്കൊപ്പം നടന്ന യുവാവിനെ അക്രമിച്ചെന്ന പരാതിയിൽ ശ്രീരാമ സേന പ്രവർത്തകർ അറസ്റ്റിൽ. പനമ്പൂർ ബീച്ചതിൽ യുവതിയും യുവാവും ഒരുമിച്ചു നടക്കുമ്പോൾ ഇരുവരെയും ശ്രീരാമ സേന പ്രവർത്തകർ ചോദ്യം ചെയ്യുകയും , യുവാവിനെ മർധിച്ചുവെന്നുമാണ് പരാതി.
ശ്രീരാമസേനാ പ്രവർത്തകരടക്കം നാല് പേരാണ് പൊലീസിന്‍റെ പിടിയിലായത്.
മലയാളി യുവാവും ബെംഗളൂരുവിൽ ജോലി ചെയ്യുന്ന യുവതിയും വൈകിട്ട് ബീച്ചിലൂടെ നടക്കുമ്പോഴാണ് ശ്രീരാമ സേന പ്രവർത്തകർ തടഞ്ഞു നിർത്തി ചോദ്യം ചെയ്തത്. മുസ്‍ലിം വിഭാഗക്കാരനായ യുവാവിനൊപ്പം എന്തിനാണ് നടക്കുന്നത് എന്ന് ചോദിച്ച് യുവാക്കളുടെ സംഘം മുസ്ലിം യുവാവിനെ അക്രമിച്ചുവെന്നാണ് പരാതി. ഇതിന്റെ ദൃശ്യങ്ങൾ സംഘത്തിൽപ്പെട്ടവർ തന്നെ പകർത്തുകയും ചെയ്തു. ഈ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.ഞങ്ങൾ രണ്ട് മതവിഭാഗങ്ങളിൽ നിന്നുള്ളവരാണെന്ന് മനസ്സിലായതോടെയാണ് ആക്രമികൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതെന്ന് യുവതി ആരോപിച്ചു
സംഭവവുമായി ബന്ധപ്പെട്ട് ഇരുപത്തെട്ടുകാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ബൽത്തങ്ങാടി സ്വദേശികളായ ഉമേഷ് (23), സുധീർ (26), കീർത്തൻ പൂജാരി (20), ബണ്ടാൾ സ്വദേശി പ്രശാന്ത് ഭണ്ടാരി (38) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ മൂന്നു പേർ ശ്രീരാമസേനാ പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു.
അതെ സമയം ബാംഗ്ലൂർ, മംഗളൂരു എന്നിവിടങ്ങളിൽ ലവ് ജിഹാദ് വ്യാപകമാണെന്നും, ജോലിക്കാരികളായ യുവതികളെ കെണിയിൽ കുടുക്കി നിർബന്ധിത മത പരിവർത്തനത്തിന് വിധേയമാക്കുന്ന സംഭവങ്ങൾ വർധിച്ചു വരികയാണെന്നും ആക്ഷേപമുണ്ട്
Discussion about this post