ചെന്നൈ: തമിഴ്‌നാട്ടില്‍ ഓടിക്കൊണ്ടിരുന്ന ബസിന്റെ പ്ലാറ്റ്‌ഫോം തകര്‍ന്ന് യാത്രക്കാരി റോഡില്‍ വീണു. മെട്രോപോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ബസ്സിന്റെ തറയിലെ ഓട്ടയിലൂടെയാണ് യാത്രക്കാരി റോഡില്‍ വീണത്. റോഡിൽ വീണ യുവതി ടയറിൽ കുടുങ്ങാതെ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വള്ളാളര്‍ നഗറിനും തിരുവര്‍ക്കാടിനും ഇടയില്‍ സര്‍വീസ് നടത്തുന്ന ബസ്സിലായിരുന്നു സംഭവം.
യാത്രക്കാരി തന്റെ സീറ്റില്‍ നിന്നും എഴുന്നേറ്റ സമയത്താണ് അപകടം സംഭവിച്ചത്.യുവതി റോഡിൽ വീണത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാര്‍ ഉടന്‍ ഡ്രൈവറെ വിവരം അറിയിച്ചതോടെ ബസ് നിര്‍ത്തി. അതിനാല്‍ ടയറിന് അടിയില്‍പ്പെടാതെ യാത്രക്കാരി രക്ഷപ്പെടുകയായിരുന്നു. തമിഴ്‌നാട്ടിൽ ഡിഎംകെ സർക്കാർ പ്രവർത്തിക്കുന്ന അവസ്ഥയുടെ ഉദാഹരണമാണിതെന്ന് സംഭവത്തോട് പ്രതികരിച്ച് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ പറഞ്ഞു.
അറ്റകുറ്റപ്പണികൾ നടത്താത്ത ബസുകൾ, മഴക്കാലത്ത് ബസിനുള്ളിൽ ഒലിച്ചിറങ്ങുന്ന വെള്ളം, തകർന്ന സീറ്റുകൾ, സർക്കാർ ബസുകളിൽ യാത്ര ചെയ്യുന്ന പൊതുജനങ്ങളുടെ ജീവൻ പോലും സുരക്ഷിതമല്ല, ഗതാഗത വകുപ്പ് ഇന്ന് പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. ഗതാഗത വകുപ്പ് മാത്രമല്ല, എല്ലാ തമിഴ്‌നാട് സർക്കാരുകളും ഡിപ്പാർട്ട്‌മെൻ്റ് സമാനമായ ജീർണാവസ്ഥയിലാണ്,” അണ്ണാമലൈ എക്‌സിൽ കുറിച്ചു.
ജനങ്ങളുടെ നികുതിപ്പണമെല്ലാം എവിടേക്കാണ് പോകുന്നതെന്ന ചോദ്യമാണ് ഉയരുന്നത്. ഗതാഗത മേഖലയിൽ എന്നെന്നേക്കുമായി അഴിമതി ചെയ്യാം എന്ന് ചിന്തിക്കുന്ന മന്ത്രി, സർക്കാർ ബസ്സുകളെ പരിപാലിക്കുന്നതിൽ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിന്റെ വീഡിയോ പങ്കു വച്ചുകൊണ്ടായിരുന്നു അണ്ണാമലൈയുടെ പ്രതികരണം.
Discussion about this post