ഡെറാഡൂണ്‍: ഏക സിവില്‍ കോഡ് ഇസ്ലാമിന് എതിരല്ലെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷദാബ് ഷാം. ഖുറാന്‍ പ്രകാരം ഏക സിവില്‍ കോഡ് പിന്തുടരുന്നതിൽ ഒരു പ്രശ്‌നവുമില്ലെന്നാണ് ഷദാബ് വ്യക്തമാക്കി. ഉത്തരാഖണ്ഡ് ഏക സിവില്‍ കോഡ് നിയമം പാസാക്കിയതിനു പിന്നാലെയാണ് വഖഫ് ബോര്‍ഡ് ചെയര്‍മാന്റെ പ്രതികരണം.
“ഞാനൊരു അടിയുറച്ച മുസ്ലിമാണ്, ഏക സിവില്‍ കോഡ് ഇസ്ലാമിക വിശ്വാസത്തെ ഒരു വിധത്തിലും മുറവേല്‍പ്പിക്കുന്നില്ല. എനിക്ക് ഈ നിയമം പിന്തുടരുന്നതില്‍ ഒരു പ്രശ്‌നവുമില്ല”- ഷദാബ് ഷാം പറഞ്ഞു. ഏക സിവില്‍ കോഡിനെ എതിര്‍ക്കുന്നവര്‍ യഥാര്‍ഥ ഇസ്ലാം അല്ലെന്നും, കോണ്‍ഗ്രസുമായോ സമാദ് വാദി പാര്‍ട്ടിയുമായോ ബന്ധമുള്ള പൊളിറ്റിക്കല്‍ ഇസ്ലാമുകളാണെന്നും ഷദാബ് ആരോപിച്ചു.
Discussion about this post