ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ സംഭാവനകളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൻമോഹൻ സിംഗ് വീൽചെയറിൽ ഇരുന്ന് പോലും ജോലി ചെയ്തിരുന്നു വെന്ന് മോദി പറഞ്ഞു. ഒരു അംഗം തൻ്റെ കടമകളെക്കുറിച്ച് ജാഗ്രത പുലർത്തുന്നതിൻ്റെ ഉദാഹരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിരമിക്കുന്ന രാജ്യസഭാംഗങ്ങളുടെ യാത്രയയപ്പ് വേളയിൽ സഭയെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രിയുടെ പരാമർശം.
“മറ്റൊരു സഭയിൽ, വോട്ടെടുപ്പിനിടെ, ട്രഷറി ബെഞ്ച് വിജയിക്കുമെന്ന് അറിയാമായിരുന്നു, പക്ഷേ ഡോ. മൻമോഹൻ സിംഗ് വീൽചെയറിൽ വന്ന് വോട്ട് രേഖപ്പെടുത്തി,” പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ന് രാവിലെ 10 മണിക്ക് രാഷ്ട്രപതി ഭവനിൽ നടന്ന ഗ്രൂപ്പ് ഫോട്ടോയിൽ രാജ്യസഭാംഗങ്ങൾ പങ്കെടുത്തു. ശേഷം 6.30ന് ചെയർമാൻ ജഗ്ദീപ് ധൻഖറിൻ്റെ വസതിയിൽ വിരമിക്കുന്ന അംഗങ്ങൾക്കുള്ള യാത്രയയപ്പ് ചടങ്ങിൽ പങ്കെടുക്കും
Discussion about this post