തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഡൽഹി സമരത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നടക്കുന്ന സമരമാണ് ഡല്‍ഹിയില്‍ നടക്കുന്നതെന്ന് വി.ഡി. സതീശന്‍ വിമർശിച്ചു. കേരള സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. എന്നിട്ട് അതിനെയെല്ലാം കേന്ദ്ര അവഗണനയാണെന്ന് വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
57,800 കോടി രൂപ കേന്ദ്രത്തിൽ നിന്നും കിട്ടാനുണ്ടെന്ന് പറയുന്നത് വെറും നുണയാണെന്നും വിഡി സതീശൻ പറഞ്ഞു. രൂക്ഷമായ ധനപ്രതിസന്ധിയിലും നിലയില്ലാക്കയത്തിലുമാണ് കേരളം എത്തി നിലക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം കര്‍ണാടക സര്‍ക്കാര്‍ നടത്തിയത് വേറെ സമരമാണെന്നും. ആ കാര്യത്തില്‍ കേരളത്തിലെ പ്രതിപക്ഷവും ഒപ്പംനില്‍ക്കുന്നുമെന്നും അദ്ദേഹം പ്രതികരിച്ചു. 14 ാം ധനകാര്യ കമ്മീഷനില്‍നിന്ന് 15 ാം ധനകാര്യ കമ്മീഷനിലേക്ക് മാറിയപ്പോള്‍ 2.5 ശതമാനം നികുതിവിഹിതമുണ്ടായിരുന്നത് 1.92 ആക്കിയതിൽ തങ്ങളും എതിര്‍പ്പുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരളത്തിലെ സര്‍ക്കാരിന്റെയൊപ്പം സമരത്തിന് പോകാത്തതിന്റെ കാരണം പലതവണ വ്യക്തമാക്കിയതാണ്. കേരളത്തിന്റെ ധനപ്രതിസന്ധിക്ക് മുഴുവന്‍ കാരണവും കേന്ദ്രത്തിന്റെ അവഗണനയാണെന്ന ആഖ്യാനമുണ്ടാക്കി കെടുകാര്യസ്ഥതയും ധൂര്‍ത്തും അഴിമതിയും മറച്ചുവെക്കാന്‍ ശ്രമിക്കുകയാണ് സംസാഥന സർക്കാരിന്റെ ഉദ്ദേശം. ഇതിന് പ്രതിപക്ഷത്തിന്റെ പിന്തുണയില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Discussion about this post