കാസറഗോഡ്: ഇന്ത്യൻ ഭരണഘടനയെ അവഹേളിച്ച് എസ്.എഫ്ഐ. കണ്ണൂർ സർവ്വകലാശാല കലോത്സവത്തോടനുബന്ധിച്ച് വച്ച കട്ടൗട്ടിലാണ് ഇന്ത്യൻ ഭരണഘടനയെ വികൃതമാക്കിയത്. മുന്നാട് പീപ്പിൾ കോളേജിലെ കലോത്സവ നഗരിയിലാണ് കട്ടൗട്ട് സ്ഥാപിച്ചിരിക്കുന്നത്.
പുറം ചട്ടയില്‍ ശൂലം തറച്ചുവച്ചും, തുറന്ന് വച്ച ഭരണഘടനയിൽ മൃതദേഹം കിടത്തിയിട്ട രീതിയിലുമാണ് ചിത്രീകരണം. കോളജ് മാനേജ്മെൻ്റിൻ്റെയും, സംഘാടക സമിതിയും പിന്തുണയോടെയാണ് കട്ടൗട്ട് സ്ഥാപിച്ചതെന്നാണാരോപണം.
ഇത്തവണ ജില്ലാ സ്കൂള്‍ കലോത്സവം നടന്ന കാറഡുക്ക വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എസ്എഫ്ഐ സ്ത്രീകളുടെ നഗ്ന ചിത്രം വരച്ച് സ്ഥാപിച്ചത് വിവാദമായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ബോർഡ് പോലീസ് എടുത്ത് മാറ്റുകയായിരുന്നു.
സി.പി എമ്മിൻ്റെ പാർട്ടി ഗ്രാമത്തിലാണ് മുന്നാട് കോളജ് സ്ഥിതി ചെയ്യുന്നത്.
Discussion about this post