The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Entertainment

ബിക്കിനി ഇട്ട് അഭിനയിക്കാൻ ഒരു മടിയുമില്ല; അത്തരം പരസ്യങ്ങളിൽ ഇനിയും അഭിനയിക്കും: ശ്വേതമേനോൻ

NewzOn Desk by NewzOn Desk
Feb 9, 2024, 12:05 pm IST
in Entertainment, Kerala
FacebookWhatsAppTwitterTelegram

തൃശൂര്‍: മോഡലിങ്ങിലൂടെ തുടങ്ങി സിനിമ രംഗത്തേക്ക് കടന്ന് വന്നവരില്‍ ശ്രദ്ധേയയായ താരങ്ങളില്‍ ഒരാളാണ് ശ്വേത മേനോന്‍. വർഷങ്ങൾക്ക് മുമ്പ് കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിച്ചതിനെ തുടര്‍ന്ന് ശ്വേത ഏറെ വിവാദങ്ങളില്‍ ഏറ്റുവാങ്ങിയിരുന്നു. മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി നായകനായി എത്തിയ അനശ്വരം എന്ന സിനിമയിലൂടെയായിരുന്നു അഭിനയത്തിലേക്കുള്ള ശ്വേതയുടെ രംഗപ്രവേശനം. പിന്നീട് ബോളിവുഡ്, തെലുങ്ക്, തമിഴ് സിനിമകളിലും ശ്വേത ഭാ​ഗമായി. രതിനിര്‍വേദം, കളിമണ്ണ് എന്നീ സിനിമകളില്‍ അഭിനയിച്ചതിനും ശ്വേത ഏറെ വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തിരുന്നു.

ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട ശ്വേത ബോളിവുഡിൽ ടീനേജ് കഥാപാത്രം കിട്ടിയാൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് നൽകിയ മറുപടി മറുപടി. ഒരുപാട് വിവാദങ്ങള്‍ ഉണ്ടായെങ്കിലും അത്തരം പരസ്യങ്ങള്‍ ചെയ്യാന്‍ തനിക്ക് ഇപ്പോഴും മടിയില്ല. രതിനിര്‍വേദമാണെങ്കിലും കാമസൂത്ര ചെയ്യാനാണെങ്കിലും ഒന്നും യാതൊരുവിധ കുഴപ്പങ്ങളുമില്ല. ബോളിവുഡിലോ അല്ലാതെയോ ഇനി ഏത് വേഷം ചെയ്യാനും റെഡിയാണെന്നും ശ്വേത പറഞ്ഞു. ഞാന്‍ ചെയ്തതൊക്കെ നല്ലതാണോ ചീത്തയാണോ എന്ന് നോക്കുകയോ അതില്‍ ഖേദിക്കുകയോ ചെയ്യാറില്ല. കാരണം അതൊക്കെ ഞാന്‍ ബോധത്തോടെ ചെയ്തതാണെന്നും താരം കൂട്ടിച്ചേർത്തു. ഇനിയിപ്പോള്‍ ആരെങ്കിലും ബിക്കിനി ഇട്ട് അഭിനയിക്കണം എന്നാണ് പറയുന്നതെങ്കില്‍ ഞാന്‍ അതിനും തയ്യാറാണെന്നും ശ്വേത വ്യക്തമാക്കി. എന്നും വര്‍ക്കൗട്ട് ചെയ്യുന്ന ആളാണ് താന്‍. വര്‍ക്കൗട്ട് ചെയ്യാതെ ഡയറ്റ് എടുത്തിട്ട് കാര്യമില്ല എന്നാണ് ശ്വേത ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

1994 ലെ മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത അവർ സുസ്മിത സെൻ , ഐശ്വര്യ റായ് , ഫ്രാൻസെസ്‌ക ഹാർട്ട് എന്നിവർക്ക് പിന്നിൽ മൂന്നാം റണ്ണറപ്പായതോടെയാണ് ശ്രദ്ധേയയാകുന്നത്. ബി​ഗ് ബോസ് സീസൺ ഒന്നിലെ ഏറെ ശ്രദ്ധ ആകർഷിച്ച മത്സരാർത്ഥി കൂടിയായിരുന്നു ശ്വേത മേനോൻ. ഈ ഓർമകളും ശ്വേത പങ്കുവച്ചു. പലരും താൻ വിജയിക്കുമെന്ന് വിചാരിച്ചിരുന്നുവെന്നും എന്നാൽ അവസാനം വരെ നിൽക്കില്ലെന്ന് എനിക്ക് തന്നെ അറിയാമായിരുന്നുവെന്നും ശ്വേത പറഞ്ഞു. ബി​ഗ് ബോസ് നല്ലൊരു ഷോ ആണെന്നും മറ്റ് സീസണുകളെ അപേക്ഷിച്ച് പ്രശ്നങ്ങൾ കുറവായിരുന്നുവെന്നും ശ്വേത പറയുന്നു. ഷോയിലെ ഭൂരിഭാഗം പേരുമായി കോണ്‍ടാക്ട് ഉണ്ടെന്നും ശ്വേത കൂട്ടിച്ചേർത്തു.

 

Tags: FEATUREDinterviewMAINswethamenon
ShareSendTweetShare

Related News

Mastercard in Online Online Casinos: A Hassle-free and Safe And Secure Settlement Approach

Why Online Slots Is Good For You

Free Casino Slot Games For Fun

House Web Page Best Philippines Online Casino On The Internet

Find the best Online Casino

Discussion about this post

Latest News

Immediate Perform At Uptown Pokies Secure Plus Reliable Mobile Helpful Casino

Uptown Pokies Casino Evaluation $10 Totally Free Computer Chip + 250% Added Bonus

Uptown Pokies On Line Casino Login

Level Upwards On Range Casino Logon: Registration Plus Signal Inside Regarding Aussie

Graj W Najlepsze Automaty Online

Login And Obtain Reward 100% + A Hundred Fs

Fatboss Casino : Profitez D’Essentiel Face B +100% Exclure

Fatboss Casino, 3000 Jeux Des Meilleurs Fournisseurs

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies