ഡൽഹി: വിമാന ടിക്കറ്റ് നിരക്കില്‍ വൻ ഓഫറുമായി ഇത്തിഹാദ് എയര്‍വേയ്സ്. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പേരു മാറ്റം പ്രാബല്യത്തില്‍ വന്നതിന്‍റെ ഭാഗമായാണ് യാത്രികർക്ക് ഇത്തിഹാദിൻ്റെ ഓഫര്‍.
ഓഫർ പ്രഖ്യാപനത്തോടെ ചുരുങ്ങിയ ചെലവില്‍ അമേരിക്ക വരെ പറക്കാൻ സാധിക്കും.
60 ദിര്‍ഹത്തിന് താഴെയുള്ള വിമാന ടിക്കറ്റുകള്‍ വരെയാണ് എയര്‍ലൈന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചരിത്രപരമായ തീരുമാനം എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് ഇത്തിഹാദ് എയര്‍വേയ്സ് ഈ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചത്. ഫെബ്രുവരി 9 മുതല്‍ 14 വരെയാണ് ഓഫര്‍ ലഭിക്കുക. ഫെബ്രുവരി 19 മുതല്‍ ജൂണ്‍ 15 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ഓഫര്‍ ലഭിക്കും.

