ചെന്നൈ: തമിഴ്നാട് നിയമസഭയിൽ ഗവർണറെ ചൊടിപ്പിച്ചത്, ദേശീയ ഗാനം ആലപിക്കാതെ നയപ്രഖ്യാപന സമ്മേളനം ആരംഭിച്ചത്. പ്രസംഗത്തിന്റെ തുടക്കത്തിലും അവസാനത്തിലും ദേശീയ ഗാനം ആലപിക്കണമെന്ന നിര്‍ദേശം അവഗണിച്ചതിനെ തുടര്‍ന്നാണ് ഗവർണർ രണ്ട് മിനുറ്റില്‍ പ്രസംഗം അവസാനിപ്പിച്ചത്.
പ്രസംഗത്തിലെ ഭാഗങ്ങളോട് വസ്തുതാപരമായും ധാർമികമായും എതിർപ്പുണ്ടെന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ നല്ലതിന് വേണ്ടിയുള്ള ഉത്പാദനപരവും ആരോഗ്യകരവുമായ ചര്‍ച്ചകള്‍ നടക്കട്ടെയെന്ന് ആശംസിച്ച അദ്ദേഹം വാഴ്ക തമിഴ്‌നാട്, വാഴ്ക ഭാരതം, ജയ് ഹിന്ദ്, ജയ് ഭാരത് എന്ന് മുദ്രാവാക്യം ഉയര്‍ത്തി സഭയില്‍ നിന്നും ഇറങ്ങിപ്പോയി. തുടര്‍ന്ന് ഗവര്‍ണറുടെ പ്രസംഗത്തിന്റെ തമിഴ്ഭാഷ പതിപ്പ് സ്പീക്കര്‍ എം അപ്പാവു അവതരിപ്പിച്ചു.
എന്നാൽ തമിഴ്നാട് നിയമസഭയിൽ സമ്മേളനം ആരംഭിക്കുമ്പോൾ ‘തമിഴ് തായ് വാഴ്ത്തും’ അവസാനിപ്പിക്കുമ്പോൾ ദേശീയഗാനം ആലപിക്കുന്നതുമാണ് തമിഴ്നാടിൻ്റെ രീതി. ഇതു മാറ്റണമെന്നും രണ്ടു നേരത്തും ദേശീയഗാനം വേണമെന്നും ഗവർണർ നിർദേശിച്ചിരുന്നു. ഇതു പാലിക്കാതെ വന്നതോടെ ആണ് ഗവർണർ ഇറങ്ങിപ്പോയത്.
Discussion about this post