തിരുവനന്തപുരം; ലോക സമാധാന ഉച്ചകോടി ഏർപ്പെടുത്തിയ വേൾഡ് പീസ് എക്സലൻസ് അവാർഡ് യുആർഐ സൗത്ത് ഇന്ത്യ റീജിയൺ കോർഡിനേറ്ററും, ലിവിംഗ് പീസ് ഇന്റർനാഷണൽ ആക്ടിവിറ്റീസ് ഡയറക്ടറുമായ ഡോ.കാർലോസ് പാൽമ ലെമ ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
രണ്ട് ദിവസമായി നടന്ന ഉച്ചകോടിയിൽ സമാധാന പ്രവർത്തനങ്ങൾ നടത്തിയവരടക്കം വിവിധ മേഖലകളിലുള്ളവർക്ക് പുരസ്കാരം നൽകി. വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണ മേഖലയിലെ പുരസ്കാരം കേരളാ യൂണിവേഴ്സിറ്റിലെ സംസ്കൃത വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. എസ് ജയന്തിയും, പരിസ്ഥിതി, മൃഗ സംരക്ഷണ മേഖലയിലെ പ്രവർത്തനങ്ങൾക്ക് ഡോ. ജി.ഗിരീഷ് വർമ്മയും, ബിസിനസ്സ് എക്സലൻസ് അവാർഡ് പ്രമുഖ വ്യവസായി വിനോദ് വി നായരും ഏറ്റുവാങ്ങി. 20 രാജ്യങ്ങളിലെ പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുത്തു.
ലോക സമാധാനത്തിന് ആഗോള കാഴ്ചപ്പാടോടെ പ്രാദേശിക തലത്തിൽ പ്രവർത്തിക്കാൻ തിരുവനന്തപുരത്ത് ചേർന്ന ലോക സമാധാന ഉച്ചകോടി ആഹ്വാനം ചെയ്തു..വ്യക്തിപരമായും ,സ്ഥാപനങ്ങൾ വഴിയും , സാമൂഹ്യമായും സമാധാനം ഉറപ്പുവരുത്തുന്നതിന് വിവിധ കാര്യങ്ങൾ ചെയ്യാനാകുമെന്ന് ഉച്ചകോടി വിലയിരുത്തി. വ്യക്തിക്ക് സ്വയവും, മറ്റുള്ളവരോടും , പ്രകൃതിയോടും ലോകത്തോടും സമാധാനം ഉറപ്പാക്കാനാകും .ഇതിനായി നിരായുധീകരണ ഉടമ്പടികൾ പ്രോത്സാഹിപ്പിക്കണമെന്നും ഉച്ചകോടി ആഹ്വാനം ചെയ്തു.
Discussion about this post