വാഷിങ്ടൺ: സ്വകാര്യ സംഭാഷണത്തിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ തെറി വിളിച്ച് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ. ഗാസയിൽ നെതന്യാഹുവിൻ്റെ നേതൃത്വത്തിൽ നടക്കുന്ന അക്രമ സംഭവങ്ങളെ കുറച്ചു സംസാരിക്കുമ്പോൾ ബൈഡൻ പ്രകോപിതനായി മോശമായ വാക്കുകൾ ഉപയോഗിച്ച് ഇസ്രായേൽ പ്രസിഡൻ്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു. ഇസ്രയേലിനെ വെടിനിർത്തലിന് സമ്മതിക്കാൻ താൻ ശ്രമിക്കുകയാണെന്നും എന്നാൽ നെതന്യാഹു തനിക്ക് സ്വെെര്യം നൽകുന്നില്ലെന്നും ബെെഡൻ പറഞ്ഞു. ഈ സാഹചര്യം കൈകാര്യം ചെയ്യാൻ വലിയ ബുദ്ധിമുട്ടാണെന്നും ബെെഡൻ കൂട്ടിച്ചേർത്തു.
ഇസ്രായേൽ പ്രധാനമന്ത്രിക്കെതിരെ ജോ ബൈഡൻ മോശമായ വാക്കുകൾ ഉപയോഗിച്ചുവെന്ന റിപ്പോർട്ടുകൾ ബെെഡനുമായി അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചതയാണ് റിപ്പോർട്ട്. സ്വകാര്യ സംഭാഷണത്തിലാണ് മോശം പരാമർശം ബൈഡൻ നടത്തിയത്. ദൃക്സാക്ഷികളായ മൂന്ന് പേരെ ഉദ്ധരിച്ചാണ് തങ്ങൾ വാർത്ത നൽകുന്നതെന്ന് എൻ.ബി.സി ചാനൽ വ്യക്തമാക്കി.
ഞായറാഴ്ചയാണ് ജോ ബൈഡനും നെതന്യാഹുവും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ഇരുവരും തമ്മിലുള്ള സംഭാഷണം ഏകദേശം മുക്കാൽ മണിക്കൂറുകളോളം നീണ്ടുനിന്നു. റാഫയിൽ അഭയം പ്രാപിക്കുന്ന ഏകദേശം ഒരു ദശലക്ഷം ആളുകളുടെ സുരക്ഷ ഉറപ്പാക്കാൻ വിശ്വസനീയമായ പദ്ധതികളാണ് ആവശ്യമെന്നും ജോ ബെെഡൻ വ്യക്തമാക്കി. അത്തരം പദ്ധതികൾ നടപ്പിൽ വരുത്താതെ സൈനിക നടപടികൾ ആരംഭിക്കരുതെന്നും നെതന്യാഹുവിനോട് ബെെഡൻ പറഞ്ഞതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി.

