മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ ബിജെപിയില്‍ ചേര്‍ന്നു. മുംബൈയിലെ ബിജെപി ഓഫീസിലെത്തിയാണ് അശോക് ചവാന്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. മുംബൈ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മഹാരാഷ്ട്ര ബിജെപി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖര്‍ ഭവന്‍കുലെ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവര്‍ ചേര്‍ന്നാണ് ചവാനെ ബിജെപിയിലേക്ക് സ്വീകരിച്ചത്.സിന്റെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലിന്റെയും നേതൃത്വത്തിലാണ് അശോക് ചവാനെ സ്വീകരിച്ചത്.
തന്റെ രാഷ്ട്രീയ ജീവിതത്തില്‍ പുതിയൊരു ഇന്നിങ്സിന് തുടക്കമിടുകയാണെന്ന്, ബിജെപി പ്രവേശനത്തിന് മുമ്പ് അശോക് ചവാന്‍ പറഞ്ഞു. ബിജെപി നേതാക്കളായ ആശിഷ് ഷേലാര്‍, പ്രവീണ്‍ ദരേക്കര്‍, ഗിരീഷ് മഹാജന്‍, ഹര്‍ഷവര്‍ധന്‍ പാട്ടീല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഇന്നലെയാണ് അശോക് ചവാന്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കണമെന്ന ആഗ്രഹത്തോടെയാണ് ബിജെപിയില്‍ ചേരുന്നതെന്നും പ്രധാനമന്ത്രിയാണ് തന്റെ പ്രചോദനമെന്നും ബിജെപി അംഗത്വം സ്വീകരിച്ചശേഷം അശോക് ചവാന്‍ പറഞ്ഞു. തന്റെ രാഷ്ട്രീയ കരിയറിലെ പുതിയ യാത്രയ്ക്കാണ് തുടക്കമിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അശോക് ചവാനെ ബിജെപി രാജ്യസഭയിലേക്ക് മത്സരിപ്പിക്കുമെന്നാണ് സൂചന.
Discussion about this post