Monday, April 13, 2026
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service
  • Login
The Newzon
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The Newzon
No Result
View All Result
Home India

നമ്പർ വണ്ണായി റിലയൻസ് ഇൻഡസ്ട്രീസ്; ഒന്നാമതെത്തുന്നത് തുടർച്ചയായ മൂന്നാം തവണ

2 years ago
in India, World
0
നമ്പർ വണ്ണായി റിലയൻസ് ഇൻഡസ്ട്രീസ്; ഒന്നാമതെത്തുന്നത് തുടർച്ചയായ മൂന്നാം തവണ
0
SHARES
0
VIEWS
FacebookWhatsAppTwitterTelegram

മുംബൈ: വിപണി മൂല്യത്തിൽ മറ്റെല്ലാവരെയും കടത്തിവെട്ടി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 20 ലക്ഷം കോടി വിപണി മൂല്യം മറികടന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി റിലയന്‍സ് മാറി. ഓഹരി വില ചൊവാഴ്ച 1.89 ശതമാനം ഉയര്‍ന്ന് 2,958 രൂപയിലെത്തിയതോടെയാണ് ഈ നേട്ടം കമ്പനി സ്വന്തമാക്കിയത്. രാജ്യത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയെന്ന സ്ഥാനം നിലനിർത്തിയിരിക്കുകയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. ആക്‌സിസ് ബാങ്കിന്റെ സ്വകാര്യ ബാങ്കിംഗ് യൂണിറ്റ് ബർഗണ്ടി പ്രൈവറ്റും ഹുറുൺ ഇന്ത്യയും ചേർന്ന് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2022 ഒക്ടോബർ മുതൽ 2023 ഒക്ടോബർ വരെയുള്ള കണക്ക് അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസ് ഇത് തുടർച്ചയായ മൂന്നാം തവണയാണ് പട്ടികയിൽ ഒന്നാമതെത്തുന്നത്. 12.36 ലക്ഷം കോടി വിപണി മൂല്യത്തോടെ ടാറ്റ കൺസൾട്ടൻസി സർവീസ് രണ്ടാമത്തെയും, 11.25 ലക്ഷം കോടി വിപണി മൂല്യത്തോടെ എച്ച്ഡിഎഫ്സി ബാങ്ക് മൂന്നാമത്തെയും സ്ഥാനം കൈയടക്കി. ഐസിഐസിഐ ബാങ്ക് , ഇൻഫോസിസ് എന്നിവയാണ് നാലാം സ്ഥാനത്തും അഞ്ചാം സ്ഥാനത്തുമായി ഉള്ളത്. ഭാരതി എയർടെൽ, ഐടിസി, ലാർസൻ ആൻഡ് ടൂബ്രോ, എച്ച്സിഎൽ ടെക്നോളജീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ ആദ്യ 10 സ്ഥാനങ്ങളിൽ എത്തി.

മികച്ച 10 കമ്പനികളുടെ മൊത്തം മൂല്യം ₹73.3 ലക്ഷം കോടിയാണ്, ഇത് വർഷം മുമ്പുള്ള കാലയളവിനെ അപേക്ഷിച്ച് മാറ്റമില്ലാതെ തുടരുന്നു. ഇത് ഇന്ത്യൻ ജിഡിപിയുടെ 28 ശതമാനത്തിന് തുല്യമാണ്. 436% വാർഷിക വളർച്ച രേഖപ്പെടുത്തിയ സുസ്ലോൺ എനർജിയാണ് പട്ടികയിൽ അതിവേഗം വളരുന്ന സ്ഥാപനം. അദാനി ടോട്ടൽ ഗ്യാസും അദാനി എന്റർപ്രൈസസും ആദ്യ 10ൽ നിന്ന് പുറത്തായി. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഏറ്റവും മൂല്യമുള്ള ലിസ്റ്റ് ചെയ്യപ്പെടാത്ത കമ്പനിയായി മാറി. കൂടാതെ, ഈ 500 സ്ഥാപനങ്ങളിൽ 437 എണ്ണത്തിന്റെയും ബോർഡുകളിൽ വനിതാ പ്രാതിനിധ്യമുണ്ട്.

അതേസമയം രാജ്യത്തെ ഏറ്റവും സമ്പന്നനെന്ന സ്ഥാനം മുകേഷ് അംബാനിയിൽ നിന്ന് ഗൗതം അദാനി അടുത്തിടെ തിരികെ പിടിച്ചിരുന്നു. ബ്ലൂംബർഗിന്റെ ലോക സമ്പന്ന പട്ടികയിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി 12-ാം സ്ഥാനാം കരസ്ഥമാക്കിയിരുന്നു . മുകേഷ് അംബാനിയാകട്ടെ 13-ാം സ്ഥാനത്താണ്. പട്ടിക പ്രകാരം അദാനിയുടെ മൊത്തം ആസ്തി 8,11,836 കോടി രൂപയും അംബാനിയുടേത് 8,06,845 കോടി രൂപയുമാണ്. കഴിഞ്ഞ ഡിസംബറിൽ 4.41 ബില്യൺ ഡോളറിന്റെ നേട്ടവുമായി ബ്ലൂംബർഗിന്റെ പട്ടികയിൽ അദാനി 16-ാം സ്ഥാനത്തെത്തിയിരുന്നു.

Tags: #stock-marketFEATUREDMAINMukesh ambaniReliance india
Previous Post

5000 പേർക്ക് സൗജന്യ ഭക്ഷണം; അബുദാബിയിലെ ഹിന്ദു ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഭക്തജനങ്ങൾക്കായി സമർപ്പിക്കും

Next Post

‘ഭാരതം നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു’; പ്രവാസികളെ മലയാളത്തില്‍ അഭിസംബോധന ചെയ്ത് മോദി

Next Post
‘ഭാരതം നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു’; പ്രവാസികളെ മലയാളത്തില്‍ അഭിസംബോധന ചെയ്ത് മോദി

'ഭാരതം നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു'; പ്രവാസികളെ മലയാളത്തില്‍ അഭിസംബോധന ചെയ്ത് മോദി

Please login to join discussion

Category

  • Auto (6)
  • Business (23)
  • Culture (11)
  • Entertainment (97)
  • Health (26)
  • India (1,619)
  • Kerala (2,390)
  • Life (8)
  • Lifestyle (9)
  • Sports (91)
  • Tech (60)
  • World (319)

Tags

#congress #death #DELHI #election2024 #highcourt #kerala #narendramodi #pinnarayivijayan #rahul gandhi #sabarimala #suicide #supreme court #thrissur #wayanad Accident Amith sha Arrested Bjp China cpim cpm Died ed FEATURED Heavy Rain hema commission report high court India ISRO jammu and kashmir Kannur kochi KOZHIKODE ksrtc K Surendran latest news Loksabha Election 2024 MAIN Narendra modi newzon Pinarayi vijayan PM Modi supream court Suresh gopi thiruvananthapuram
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© 2026 JNews - Premium WordPress news & magazine theme by Jegtheme.

This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.