കോഴിക്കോട്: സിപിഎം പാർട്ടി ഗ്രാമമായ കൈവേലി നെടുമന്നൂർ എൽ പി സ്കൂളിൽ നടത്തിയ ഗണപതി ഹോമവും, ദേവി പൂജയും സിപിഎം പ്രവർത്തകർ അലങ്കോലമാക്കി. പൂജ നടന്ന സ്കൂൾ ഹാളിലേക്ക് 50 ഓളം വരുന്ന ഡിവൈഎഫ്ഐ സിപിഎം പ്രവർത്തകർ ഇരച്ചു കയറി വിളക്കുകൾ ചവിട്ടിത്തെറിപ്പിക്കുകയും പൂജ നടത്തിയ പൂജാരിമാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്കൂൾ മാനേജർ അരുണ,അരുണയുടെ ഭർത്താവ് മകൻ,മകൻറെ ഭാര്യ എന്നിവരെ കയ്യേറ്റം ചെയ്തതായും ആരോപണമുണ്ട്.
ഇന്നലെ രാത്രിയിലാണ് സ്കൂൾ കെട്ടിടത്തിൽ ഗണപതിഹോമവും ദേവി പൂജയും നടന്നത്. സ്കൂളിൽ നടക്കുന്നത് ആർഎസ്എസ് ആയുധ പൂജയാണെന്ന് ആരോപിച്ചാണ് നൂറോളം വരുന്ന ഡിവൈഎഫ്ഐ സിപിഎം പ്രവർത്തകർ സംഘടിച്ച് എത്തിയത്.പൂജ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും മാനേജർ ഇതിനു വഴങ്ങാതിരുന്നതോടെയാണ് ഹോളിന്റെ വാതിൽ ചവിട്ടി തുറന്ന് സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ ഹാളിലേക്ക് പ്രവേശിച്ചു പൂജ തടഞ്ഞത്.പൂജ നിർത്താതായതോടെ പൂജാരിക്ക് നേരെ കല്ലേറ് ഉണ്ടായതായും
മാനേജർ പറഞ്ഞു
രാത്രി മൂന്നു മണിക്കൂറോളം മാനേജരെയും കുടുംബത്തെയും പ്രതിഷേധക്കാർ സ്കൂളിൽ തടഞ്ഞുവച്ചു തുടർന്ന് പോലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്.
സ്കൂൾ പിടിച്ചെടുക്കാൻ പലതവണ ശ്രമിച്ചിട്ടും നടക്കാതായതിന്റെ വിദ്വേഷമാണ് സിപിഎം പ്രകടിപ്പിക്കുന്നതെന്നും മുൻപും സമാനമായ രീതിയിൽ സ്കൂളിന് നേരെ ആക്രമണങ്ങൾ ഉണ്ടായതായും മാനേജർ അരുണ ആരോപിച്ചു.
സ്ത്രീകളെ അടക്കം ഉപദ്രവിച്ച സിപിഎം പ്രവർത്തകർക്കെതിരെ നടപടി എടുക്കണമെന്ന് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടു. മാനേജരുടെ മകൻ രതീഷിനെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചതിനുശേഷം വിട്ടയച്ചു.
സ്കൂളിൽ ആർഎസ്എസ് പൂജയാണ് നടന്നതെന്ന് ആരോപിച്ച് ഇന്ന് സ്കൂളിലേക്ക് ഡിവൈഎഫ്ഐ എസ്എഫ്ഐ മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്
Discussion about this post