ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി യുഎഇയിലെത്തി. ഗംഭീര സ്വീകരണമാണ് മോദിക്കായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ നൽകിയത്. ഇരുവരും പരസ്പരം ആലിംഗനം ചെയ്യുന്നതിന്റെ വീഡിയോ പിടിഐ എക്സിൽ പങ്കുവെച്ചു. ഗംഭീര പ്രതികരണമാണ് ഈ വീഡിയോയ്ക്ക് എക്സിൽ ലഭിച്ചത്. അതേസമയം പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണറും സ്വീകരിച്ചു.
യുഎഇ പ്രസിഡന്റും മോദിയും ചേർന്ന് യുപിഐ റുപേ കാർഡ് സേവനങ്ങൾ അബുദാബിയിൽ ലോഞ്ച് ചെയ്തു. യുഎഇ പ്രസിഡൻഷ്യൽ പാലസായ ഖാസർ അൽ വഥനിൽ ഊഷ്മളമായ സ്വീകരണവും പ്രധാനമന്ത്രിക്ക് ലഭിച്ചു. ഇരുനേതാക്കളും ബന്ധത്തെ മുന്നോട്ട് കൊണ്ടുപോകാനായി ഉഭയകക്ഷി ചർച്ചകളും ആരംഭിച്ചു.
2015ന് ശേഷം പ്രധാനമന്ത്രിയുടെ ഏഴാമത്തെ യുഎഇ സന്ദർശനമാണിത്. ഊഷ്മളമായ സ്വീകരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റിന് നന്ദി പറഞ്ഞു. എപ്പോഴൊക്കെ ഇവിടെത്തി നിങ്ങളെ കാണുമ്പോഴും, എനിക്കെന്റെ കുടുംബത്തെ കാണുന്നത് പോലെയാണ്. കഴിഞ്ഞ ഏഴ് മാസത്തിനിടെ അഞ്ച് തവണ നമ്മൾ പരസ്പകരം കണ്ടു. ഇത് അപൂർവും, നമ്മുടെ ബന്ധം എത്രത്തോളം അടുപ്പമുള്ളതാണെന്നും കാണിക്കുന്നതാണെന്ന് മോദി പറഞ്ഞു.
Discussion about this post