കോഴിക്കോട്: നാദാപുരം വളയം മാരാങ്കണ്ടിയിൽ നിർമ്മാണത്തിരുന്നിരുന്ന വീടിൻറെ സൺഷേഡ് തകർന്നു വീണ് രണ്ടു തൊഴിലാളികൾ മരിച്ചു. വിഷ്ണു, നവജിത്ത് എന്നിവരാണ് മരിച്ചത്. നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റ തൊഴിലാളികളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് നിർമ്മാണത്തിലിടുന്ന വീടിൻറെ ഭാഗം തകർന്നു വീണത്. നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സൺഷെയ്ഡ് തകര്‍ന്ന് മുകളിലുണ്ടായിരുന്ന തൊഴിലാളികള്‍ താഴേക്ക് വീഴുകയായിരുന്നു. . അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ തൊഴിലാളികളെ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷിച്ചത്.

