കോഴിക്കോട് : കൈവേലി നെടുമണ്ണൂർ എൽ പി സ്കൂളിൽ ഗണപതി ഹോമം തടഞ്ഞത് വിവാദത്തിൽ ‘ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിലാണ് പൂജ നടത്തിയത് എന്ന മാധ്യമ വാർത്തകൾ വ്യാജമാണെന്നും പൂജ നടത്തിയതിൽ തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് വി കെ സജീവൻ വ്യക്തമാക്കി.
കുറ്റ്യാടി നെടുമണ്ണൂർ എൽപി സ്കൂൾ മാനേജർ തൻ്റെ സ്കൂളിൽ പുതിയ ബിൽഡിംഗ് പണിയുന്നതിന് മുമ്പായി പൂജ നടത്തിയത് സിപിഎമ്മുകാർ സംഘടിച്ചെത്തി തടഞ്ഞതിനെ ബിജെപിയുമായി ബന്ധപ്പെടുത്തി വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണ് ചില മാധ്യമങ്ങളെന്ന് സജീവൻ കുറ്റപ്പെടുത്തി.
സ്വകാര്യ മാനേജ്മെൻ്റ് സ്കൂളിൽ മാനേജർ പൂജ നടത്തിയത് ഒരു രാഷ്ട്രിയപാർട്ടി സംഘടിച്ചെത്തി തടഞ്ഞത് എന്തിനാണെന്ന് വിശദീകരിക്കാൻ ബുദ്ധിമുട്ടിയപ്പോൾ
തങ്ങളുടെ ഹീനകൃത്യത്തെ ന്യായീകരിക്കാൻ ബിജെപിയെ ചേർത്ത് സിപിഎം ഒരു കഥയുണ്ടാക്കുകയാണ്. അത് അന്വേഷിക്കാതെ ഏറ്റു പറയുകയാണ് മാധ്യമങ്ങൾ. സജീവൻ ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് നെടുമന്നൂർ എൽപി സ്കൂളിൽ പുതിയ കെട്ടിട നിർമ്മാണ തൊഴിച്ച് സ്കൂൾ മാനേജരുടെ നേതൃത്വത്തിൽ ഗണപതിഹോമവും ദേവി പൂജയും നടന്നത് സിപിഎം പ്രവർത്തകർ സംഘടിച്ചെത്തി തടയുകയായിരുന്നു. ആർഎസ്എസ് ആയുധപൂജയാണ് സ്കൂളിൽ നടക്കുന്നതെന്ന് ആരോപിച്ചാണ് പൂജ തടഞ്ഞത്.
Discussion about this post