The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Tech

യുഎഇയിൽ മോദി അവതരിപ്പിച്ച ജയ്‌വാൻ റുപേ കാർഡ്; പ്രത്യേകതകൾ എന്തൊക്കെ? പ്രവാസികൾക്കുള്ള നേട്ടവും!

Neethu Newzon by Neethu Newzon
Feb 14, 2024, 01:10 pm IST
in Tech
FacebookWhatsAppTwitterTelegram

ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സാമ്പത്തിക സഹകരണവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിരവധി കരാറുകളിലാണ് കഴിഞ്ഞ ദിവസം ഇരു രാഷ്ട്രങ്ങളുടേയും നേതാക്കൾ ഒപ്പിട്ടത്.

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് എത്തിച്ചേർന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാന്റേയും സാന്നിധ്യത്തിൽ ഒപ്പിട്ട കരാറുകളിൽ ഏറ്റവും ശ്രദ്ധേയമായത് രണ്ട് രാജ്യങ്ങളുടേയും ഇൻസ്റ്റന്റ് പേയ്മെന്റ് പ്ലാറ്റ്ഫോമുകൾ‌ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള തീരുമാനമായിരുന്നു.

ആഗോള തലത്തിൽ ഇന്ന് ശ്രദ്ധാകേന്ദ്രമായിക്കൊണ്ടിരിക്കുന്നതും ഉപഭോക്താക്കളുടെയും ഇടപാടുകളുടേയും എണ്ണത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്നതുമായ ഇന്ത്യയു‌ടെ യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് (UPI) സംവിധാനം അഥവാ യുപിഐയും യുഎഇയുടെ അഡ്വാൻസ്ഡ് ഏലിയന്റ് നെറ്റ്‍വർക്ക് ഇന്റർഫേസ് (AANI) സംവിധാനം അഥവാ എഎഎൻഐയും തമ്മിൽ സംയോജിപ്പിക്കുന്നതിനുള്ള കരാറാണ് നിലവിൽ വന്നത്.

കരാറിലൂടെ ലഭിക്കുന്ന നേട്ടങ്ങൾ?

യുപിഐയും എഎഎൻഐയും തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്നതോടെ യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് അതിവേഗത്തിലും താരതമ്യേന എളുപ്പത്തിലും പണമിടപാട് നടത്താനും പണകൈമാറ്റത്തിനുള്ള ചെലവ് കുറയ്ക്കാനും സഹായിക്കും. യുഎഇയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താനും വ്യാപാര ബന്ധം വളർത്താനും ടൂറിസം മേഖലയ്ക്കും ഗുണകരമാണ്. ഇതിനോടൊപ്പം റുപേ അധിഷ്ഠിത ജയ്‌വാന്‍ കാർഡും അവതരിപ്പിച്ചു. ജയ്‌വാന്‍ കാർഡിന്റെ വിശദാംശം ചുവടെ ഉൾപ്പെടുത്തുന്നു.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഇല‌ക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ സാങ്കേതിക വിദ്യയായ റൂപേ (RuPay) അടിസ്ഥാനമാക്കി യുഎഇ അവതരിപ്പിക്കുന്ന ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ശൃംഖലയാണ് ജയ്‌വാന്‍ (JAYWAN). ആഗോള ബ്രാൻഡുകളായ വിസ, മാസ്റ്റർ കാർഡ് എന്നിവയുമായി കിടപിടിക്കുന്ന കാർഡ് പേയ്മെന്റ് സംവിധാനമായി ഇന്ന് ലോകം ശ്രദ്ധിക്കുന്ന ശൃംഖലയാണ് റുപേയുടേത്. നിരവധി സുരക്ഷാ ഫീച്ചറുകൾ റുപേയിൽ ഉണ്ടെന്നതാണ് ഇതിനെ വേറിട്ടതാക്കുന്നത്.

എന്താണ് ജയ്‌വാന്‍ കാർഡിന്റെ ലക്ഷ്യം?

യുഎഇയുടെ പരിധിക്കുളളിൽ ആഭ്യന്തര ഇടപാടുകൾ (ട്രാൻസാക്ഷൻ) നടത്തുന്നതിനായാണ് ജയ്‌വാന്‍ കാർഡ് രൂപകൽപന ചെയ്തിരിക്കുന്നത്. നിലവിൽ യുഎഇയിലെ നാല് ബാങ്കുകളാണ് ഈ കാർഡ് വിതരണം ചെയ്യുന്നത്. അബുദാബി ബാങ്ക്, അബുദാബി കൊമേഷ്യൽ ബാങ്ക്, മഷ്റീഖ് ബാങ്ക്, കൊമേഷ്യൽ ബാങ്ക് ഓഫ് ദുബായ്‌‌‌ തുടങ്ങിയ ബാങ്കുകളാണ് ജയ്‌വാന്‍ കാർഡ് നൽകുന്നത്. ഇന്ത്യൻ കാർഡ് പേയ്മെന്റ് ശൃംഖലയായ റുപേയാണ് ജയ്‌വാന്‍ കാർഡിനു വേണ്ട നെറ്റ്‍വർക്ക് സജ്ജമാക്കുന്നത്.

കോൺടാക്ട്‍ലെസ് പണമിടപാട്, പ്രത്യേക വിഭാഗങ്ങളിൽ ക്യാഷ്ബാക്ക് ആനുകൂല്യങ്ങൾ, തെരഞ്ഞെ‌ടുത്ത കടകളിൽ ഡിസ്കൗണ്ട് ഓഫറുകൾ, തട്ടിപ്പ് ത‌‌ടയാനുള്ള സംവിധാനം, സുരക്ഷിത ഓൺലൈൻ പണമിടപാട് എന്നിവയൊക്കെയാണ് ജയ്‌വാന്‍ കാർഡിന്റെ ഗുണവശങ്ങൾ.

ആർക്കൊക്കെ ലഭിക്കും?

സാധുതയുള്ള എമിറേറ്റ്സ് തിരിച്ചറിയിൽ രേഖ കൈവശമുള്ളവരും യുഎഇയിൽ താമസിക്കുന്നവരുമായ എല്ലാവർക്കും ജയ്‌വാന്‍ കാർഡിന് അപേക്ഷിച്ചാൽ ലഭ്യമാകും.

Tags: FEATUREDIndia UAEJaiwan RuPay cardMAINmodiuae visit
ShareSendTweetShare

Related News

ക്യാമറ വഴി നേരിട്ട് ഡോക്യുമെൻ്റുകൾ സ്കാൻ ചെയ്യാനുള്ള പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

ക്യാമറ വഴി നേരിട്ട് ഡോക്യുമെൻ്റുകൾ സ്കാൻ ചെയ്യാനുള്ള പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

32 പേരുമായി ഒരുമിച്ച് സംസാരിക്കാം; വാട്സ്ആപ്പിൽ പുതിയ വോയിസ് ചാറ്റ് ഫീച്ചർ വരുന്നു

ജനുവരി 1 മുതൽ ഈ ആൻഡ്രോയിഡ് ഫോണുകളിൽ വാട്ട്സ്ആപ്പ് ലഭിക്കില്ല; ലിസ്റ്റ് പുറത്ത് വിട്ട് കമ്പനി

അമ്മമാരെയും കുട്ടികളെയും ഉൾപ്പെടുത്തുന്ന അശ്ലീല ഉള്ളടക്കം: യൂട്യൂബ് ഇന്ത്യയ്ക്ക് ബാലാവകാശ കമ്മീഷന്റെ നോട്ടീസ്

കാഴ്ചക്കാരെ കിട്ടാൻ തെറ്റിദ്ധരിപ്പിക്കുന്ന ശീർഷകങ്ങളും തമ്പ് നെയിലും വേണ്ട ; യൂട്യൂബ്

നിങ്ങൾ UPI ഉപയോഗിച്ച് പണമിടപാടുകൾ നടത്താറുണ്ടോ? എങ്കിൽ QR കോഡ് തട്ടിപ്പിനിരയാവാതിരിക്കാൻ ഈ കാര്യങ്ങൾ അറിയുക

നിങ്ങൾ UPI ഉപയോഗിച്ച് പണമിടപാടുകൾ നടത്താറുണ്ടോ? എങ്കിൽ QR കോഡ് തട്ടിപ്പിനിരയാവാതിരിക്കാൻ ഈ കാര്യങ്ങൾ അറിയുക

32 പേരുമായി ഒരുമിച്ച് സംസാരിക്കാം; വാട്സ്ആപ്പിൽ പുതിയ വോയിസ് ചാറ്റ് ഫീച്ചർ വരുന്നു

വരുന്നു വാട്ട്‌സ്ആപ്പിൽ ട്രാൻ്സ്ലേറ്റ് ഫീച്ചർ

32 പേരുമായി ഒരുമിച്ച് സംസാരിക്കാം; വാട്സ്ആപ്പിൽ പുതിയ വോയിസ് ചാറ്റ് ഫീച്ചർ വരുന്നു

ഇനി വാട്ട്‌സ്ആപ്പിലും ചാറ്റ്ജിപിടി; പരീക്ഷണവുമായി ഓപണ്‍ എഐ

Discussion about this post

Latest News

Best Free Mexican On Line Casino Video Games

Jackpot

Quickly Drawback Casino Ireland

Immediate Disengagement On Line Casino Australia

Multiple International Bundle Checking

Greatest Similar Time Delivery Support Within Columbus, Oh

Aircraft Washing Plus Energy Washing

Discover Typically The Happiness Of Modern Slot Machines At Tadhana Tadhana Ph;tadhana Sign-up;Ph

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies