ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കുന്നതിന് നാമനിര്‍ദേശ പത്രിക നല്‍കി. രാജസ്ഥാനില്‍ നിന്നാണ് സോണിയാഗാന്ധി രാജ്യസഭയിലെത്തുക. ജയ്പൂരിലെത്തി സോണിയാഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാഹുല്‍ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. സോണിയയെ കൂടാതെ നാല് സ്ഥാനാർത്ഥികളുടെ പേരുകൾ കൂടി കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.
ബിഹാറിൽ നിന്നും അഖിലേഷ് പ്രസാദ്, ഹിമാചൽ പ്രദേശിൽ നിന്നും അഭിഷേക് മനു സംഗ്വി, മഹാരാഷ്ട്രയിൽ നിന്നും ചന്ദ്രകാന്ത് ഹന്ദോർ എന്നിവരാണ് മറ്റു നാലു സ്ഥാനാർത്ഥികൾ. നിലവിൽ സോണിയ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്നുള്ള ലോക്‌സഭാ എംപിയാണ്. 25 വര്‍ഷം ലോക്സഭയില്‍ അംഗമായിരുന്ന ശേഷമാണ് സോണിയാഗാന്ധി രാജ്യസഭയിലേക്ക് മാറുന്നത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് സോണിയ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നിന്നും മാറി നിന്നിരുന്നതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചത്.
വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിഹാർ, ഛത്തീസ്ഗഡ്, ഹരിയാന, കർണാടക, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള 14 സ്ഥാനാർത്ഥികളുടെ പേരുകൾ ബിജെപി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഉത്തർപ്രദേശിൽ നിന്നും സുധാംശു ത്രിവേദി, ആർപിഎൻ സിംഗ് എന്നിവരെ കൂടാതെ മറ്റു ഏഴ് സ്ഥാനാർത്ഥികൾ കൂടി നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഹരിയാനയിൽ സുഭാഷ് ബറാലയെയാണ് പാർട്ടി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.
Discussion about this post