കോഴിക്കോട് : ഗണപതി ഹോമം നടത്തിയ കൈവേലി നെടുമണ്ണൂർ എൽ.പി സ്കൂൾ ഇനിമുതൽ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് സിപിഎം കോവുക്കുന്ന് ലോക്കൽ സെക്രട്ടറി റഷീദ് ആശാരിന്റെവിട.
അധ്യാപകൻ കൂടിയായ റഷീദിനെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന ഗണപതിഹോമം തടയുകയും അലങ്കോലപ്പെടുത്തുകയും ചെയ്തത്. സ്കൂളിൽ ഗണപതിഹോമത്തിന്റെ മറവിൽ ആർഎസ്എസ് പൂജയാണ് നടത്തിയത് എന്നാണ് സിപിഎമ്മിന്റെ ആരോപണം
സമയം ഗണപതിഹോമം അലങ്കോലപ്പെടുത്തിയ സിപിഐ നടപടിക്കെതിരെ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി രംഗത്തെത്തി
ലോക്കൽ സെക്രട്ടറി റഷീദിൻ്റെ നേതൃത്വത്തിൽ മത സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് ഉണ്ടായതെന്നും, പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഷൈനു ആവശ്യപ്പെട്ടു.
കൈവേലി നെടുമന്നൂർ എൽ പി സ്കൂളിൽ നടത്തിയ ഗണപതി ഹോമവും, ദേവി പൂജയും സിപിഐ.എം സിപിഐ എം പ്രവർത്തകർ കടന്നു കയറി അലങ്കോലമാക്കിയ സംഭവം ഭരണഘടന വിഭാവനം ചെയ്യുന്ന മത സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും
പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഷൈനു ആവശ്യപ്പെട്ടു.
പ്രാകൃതയുഗത്തിലേക്ക് പ്രവർത്തകരെ നയിക്കുകയാണ് സി.പി. ഐ എം നേതാക്കൾ ചെയ്യുന്നത് , മറ്റു വിഭാഗങ്ങൾക്ക് നേരെ, ഗുണ്ടാ സംഘങ്ങളെ വിട്ട് , കുറ്റ്യാടി മേഖലയിൽ നടക്കുന്ന അക്രമം സി.പി.ഐ. എം. നേതൃത്വത്തിൻ്റെ അറിവോടു കൂടിയാണ് , 2013 ൽ ഹിന്ദു ഐക്യവേദി ധർണ്ണയ്ക്ക് നേരെ അക്രമം നടത്തി വി അനൂപിനെ കൊലപ്പെടുത്തിയ സംഭവത്തിന് നേതൃത്വം നൽകിയ അതേ നേതാക്കൾ തന്നെയാണ് ഈ അക്രമത്തിനും നേതൃത്വം നൽകിയതെന്നും കെ ഷൈനു പറഞ്ഞു
സ്വകാര്യ മാനേജ്മെൻ്റിൻ്റെ കീഴിലുള്ള വിദ്യാലയം പിടിച്ചടക്കാനുള്ള സി.പി.ഐ. എം ശ്രമത്തിൻ്റെ ഭാഗമായാണ് ഈ അക്രമം നടത്തിയത് , കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് ഹിന്ദു ഐക്യവേദി നേതൃത്വം നൽകുമെന്നും, ഈ വിഷയം ചർച്ച ചെയ്യാൻ സാമുദായിക സംഘടന നേതാക്കളുടെ യോഗം വിളിച്ചു ചേർക്കുമെന്നും കെ. ഷൈനു പറഞ്ഞു
Discussion about this post