കേട്ടറിഞ്ഞതല്ല കണ്ടറിഞ്ഞ ഗുജറാത്ത്. ഗുജറാത്തിനെ കുറിച്ചുള്ള തന്റെ തെറ്റിധാരണ തിരുത്തിയ യുവതിയുടെ എഫ്ബി പോസ്റ്റ് വൈറൽ. ഷെറിൻ പി ബഷീർ എന്ന യുവതിയുടെ പോസ്റ്റാണ് വൈറലായത്. തന്റെ പൊളിറ്റിക്സിൽ രൂപം കൊണ്ട ക്യാപ്സൂളുകളുടെ ഓളത്തിൽ താൻ പണ്ട് പറഞ്ഞതിനും തർക്കിച്ചതിനെല്ലാം മാപ്പ് പറഞ്ഞു കൊണ്ടാണ് യുവതി പോസ്റ്റ് ആരംഭിക്കുന്നത്.
റയിൽ വേ ട്രാക്ക് ൽ ഇരുന്ന് കാഷ്ഠിക്കുന്ന മനുഷ്യരെയൊന്നും തന്നെ തനിക്ക് അവിടെ കാണാൻ സാധിച്ചില്ലെന്നും മറിച്ച് വൃത്തിയിൽ ശുദ്ധമായിരിക്കുന്ന ഹൈ ടെക് നഗരങ്ങളാണ് ഗുജറാത്തിലേതെന്നും യുവതി കുറിപ്പിൽ പറയുന്നു. സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയെ പണ്ട് കുറ്റം പറയുകയും കളിയാക്കിയത്തിലും ഇന്ന് കുറ്റബോധമുണ്ടെന്നും, അവിടെ നടക്കുന്ന സ്ത്രീ ശാക്തീകരണം മാതൃകാപരമാണെന്നും യുവതി കുറിച്ചു.
കാക്കക്ക് തൂറാൻ ഉണ്ടാകിയ പ്രതിമയല്ല അത്, നിരവധി പേരുടെ ആശ്രയമാണ്. മൂവായിരം കോടി മുടക്കി പണിത് രണ്ട് വർഷത്തിനകം 118 കോടിയിൽ അധികം വരുമാനം ഉണ്ടാക്കാൻ സാധിച്ചു. ദിവസവും പതിനായിരങ്ങൾ സന്ദർശിക്കുന്ന സ്ഥലത്തിന്റെ പരിപാലനവും യുവതി കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇന്ത്യയിലെ ഓരോ പൗരനും അഭിമാനിക്കാവുന്ന ഒരു ശിൽപ മാതൃക ലോകത്തിൽ നമുക്ക് മാത്രമായി ഉണ്ടായിട്ട് നമ്മൾ എത്ര അധമമായിട്ടാണ് അതിനെ ഇകഴ്ത്തിക്കൊണ്ടേയിരിക്കുന്നതെന്നും അതോർത്ത് ലജ്ജയും സങ്കടവും തോന്നുന്നുവെന്നും ഷെറിൻ പറയുന്നു.
പോസ്റ്റിന്റെ പൂർണ്ണ രൂപം…

