മിഡിൽ ഈസ്റ്റിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിൽ ഉദ്ഘാടനം ചെയ്തു. ബിഎപിഎസ് സ്വാമിനാരായൺ സൻസ്തയുടെ ഇന്നത്തെ ആത്മീയ ഗുരു മഹന്ത് സ്വാമി മഹാരാജും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന്ാണ് ക്ഷേത്രം ഭക്തർക്കായി സമർപ്പിച്ചത്.
https://twitter.com/ANI/status/1757760655153660063
മഹന്ത് സ്വാമി മഹാരാജ് വൈദിക ചടങ്ങുകൾക്ക് നേതൃത്വം നൽകി. 27 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെത്തിയ മോദിയെ ബാപ്‌സ് ഹിന്ദു മന്ദിറിൻ്റെ പ്രോജക്ട് തലവൻ പൂജ്യ ബ്രഹ്മവിഹാരിദാസ് സ്വാമിയും പൂജ്യ ഈശ്വർചരൺ സ്വാമിയും ചേർന്ന് സ്വീകരിച്ചു.
സന്യാസിമാർക്കും പൂജാരിമാർക്കുമൊപ്പം മോദി ക്ഷേത്രം മുഴുവനായും സന്ദർശിച്ചു. ക്ഷണിക്കപ്പെട്ടവർക്കു മാത്രമാണ് ഇന്ന് ക്ഷേത്രത്തിലേക്ക് പ്രവേശനത്തിന് അനുമതി നൽകിയത്. സന്ദർശനത്തിന് ഓൺലൈനായി നേരത്തെ ബുക്ക് ചെയ്തവർക്ക് ഈ മാസം 18ന് ക്ഷേത്രം തുറന്നുകൊടുക്കും. പൊതുജനങ്ങൾക്കായി മാർച്ച് 1 നാണ് ക്ഷേത്രം തുറന്ന് നൽകുക.
വിദേശ സന്ദർശകരിൽ നിന്ന് ധാരാളം രജിസ്ട്രേഷനുകൾ ഉള്ളതിനാൽ പൊതുജനങ്ങൾക്ക് മാർച്ച് 1 മുതൽ ക്ഷേത്രം സന്ദർശിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നത്തെ ചടങ്ങിന് മുന്നോടിയായി ഈ മാസം 11 ന് ക്ഷേത്രം ‘സൗഹാർദത്തിന്‍റെ ഉത്സവവും’ ‘വിശ്വ സംവാദിത യജ്ഞവും’ (ആഗോള ഐക്യത്തിനായുള്ള വേദ പ്രാർഥനകൾ) നടത്തി.
യുഎഇയിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന ഏഴ് ടവറുകൾ ഉൾക്കൊള്ളുന്ന ക്ഷേത്രം 27 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു. ഇത് യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സംഭാവന ചെയ്തതാണ്. ചെക്ക് റിപ്പബ്ലിക്കിൽ നിന്ന് കൊണ്ടുവന്ന അര ഡസൻ മരങ്ങൾ ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിൽ സ്ഥിതിചെയ്യുന്നു.
അവിടെ പുരാതന ഇന്ത്യയിലെ പുണ്യനദികളായ ഗംഗ, യമുന, സരസ്വതി എന്നിവയെ പ്രതീകാത്മകമായി പ്രതിനിധീകരിക്കുന്നതിനായി മൂന്ന് ജലാശയങ്ങൾ നിർമ്മിച്ചിട്ടുണ്ട്. യുഎഇയിലെ ബൊഹ്‌റ സമൂഹം സമ്മാനിച്ച ‘വാൾ ഓഫ് ഹാർമണി’യും ക്ഷേത്രത്തിലെ നിരവധി ആകർഷണങ്ങളിൽ ഉൾപ്പെടുന്നു.
700 കോടി രൂപ ചെലവില്‍ പിങ്ക് മണല്‍ക്കല്ലിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. 27 ഏക്കർ സ്ഥലത്താണ് ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. 2019ലായിരുന്നു ക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
യുഎഇ സര്‍ക്കാരാണ് ക്ഷേത്രത്തിനുള്ള ഭൂമി ദാനം ചെയ്തത്.പിങ്ക് നിറമുള്ള കല്ലുകള്‍ വടക്കന്‍ രാജസ്ഥാനില്‍ നിന്ന് അബുദാബിയിലേക്ക് കയറ്റി അയക്കുകയായിരുന്നു. 25,000 കല്ലുകള്‍ ഉപയോഗിച്ചാണ് ക്ഷേത്ര നിര്‍മാണം. രാജസ്ഥാനില്‍ നിന്നും ഗുജറാത്തില്‍ നിന്നുമുള്ള ശില്‍പ്പികളാണ് കല്ലുകള്‍ കൊത്തിയെടുത്തത്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഭൂമി സംഭാവനയായി നൽകിയത്. മന്ദിരം നിർമിക്കുന്നതിനായി ആദ്യം 13.5 ഏക്കർ സ്ഥലം നല്‍കുകയും പിന്നീട് 2019ൽ 13.5 ഏക്കർ ഭൂമി കൂടി അനുവദിക്കുകയുമായിരുന്നു.
Discussion about this post