ജയ്പ്പൂർ: രാജസ്ഥാനിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സൂര്യ നമസ്‌കാരം നിര്‍ബന്ധമാക്കി. ഇന്നുമുതല്‍ സര്‍ക്കാര്‍ ഉത്തരവ് പാലിച്ചില്ലെങ്കില്‍ നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണു വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. ഉത്തരവിനു പിന്നാലെ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. വിവാദ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ മുസ്ലിം സംഘടങ്ങള്‍ രാജസ്ഥാന്‍ കോടതിയെ സമീപിച്ചു.ഇതിൽ മുസ്ളീം ഫോറത്തിൻ്റെ ഹർജി കോടതി തള്ളി.
സ്‌കൂളുകളില്‍ സൂര്യനമസ്‌കാരം നിര്‍ബന്ധമാക്കുന്നതു നിര്‍ത്തണമെന്നും ഉത്തരവ് അസാധുവാക്കണമെന്നാവശ്യപ്പെട്ടാണു സംഘടനകള്‍ രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ ഉത്തരവ് ബഹിഷ്‌കരിക്കണമെന്ന് ചില സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ജനുവരി 23 നാണ് ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കിയത്.
Discussion about this post