ബെംഗളൂരു: എസ്.എഫ്.ഐ. ഒ അന്വേഷണത്തിന് എതിരെ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻറെ കമ്പനി നൽകിയ ഹരജിയിൽ കർണാടക ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. ഹരജിയിൽ വാദം കേട്ടതിന് ശേഷം വിധി പറയുന്നത് വരെ അറസ്റ്റ് അടക്കമുളള കടുത്ത നടപടി പാടില്ലെന്ന് കോടതി എസ്.എഫ്.ഐ. ഒ യ്ക്ക് നിർദേശം നൽകിയിരുന്നു.
അന്വേഷണ സംഘം ആവശ്യപ്പെടുന്ന മുഴുവൻ രേഖകൾ നൽകാൻ എക്സാലോജിക്കിനോടും കോടതി ആവശ്യപ്പെട്ടിരുന്നു. എസ്.എഫ്.ഐ. ഒ അന്വേഷണം തടയണമെന്നാണ് എക്സാലോജികിൻറെ ഹരജിയിലെ വാദം. ജസ്റ്റിസ് നാഗപ്രസന്നയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക.
എസ്.എഫ്.ഐ.ഒ അന്വേഷണം നിയമവിരുദ്ധമാണെന്നായിരുന്നു എക്സാലോജികിൻറെ കർണാടക ഹൈക്കോടതിയിലെ വാദം. കമ്പനി കാര്യ മന്ത്രാലയം അന്വേഷണം നടത്തുന്നതിനിടെ എസ്.എഫ്.ഐ.ഒ അന്വേഷിക്കുന്നതിനെയും എക്സാലോജിക്കിനായി ഹാജരായ അഭിഭാഷകൻ അരവിന്ദ് ദറ്റാർ ചോദ്യം ചെയ്തു.
എസ്.എഫ്.ഐ.ഒ നടപടികൾ യു.എ.പി.എ നിയമത്തിന് തുല്യമാണ്. ഇത്തരം അസാധാരണമായ സാഹചര്യം ഈ കേസിലില്ല. സഹാറ കേസ് പോലെ എക്സാലോജിക്കിൽ ഈ വകുപ്പ് ചുമത്താൻ കഴിയില്ല. സോഫ്റ്റ്വെയർ കമ്പനി മറ്റൊരു സ്വകാര്യകമ്പനിക്ക് നൽകുന്ന സേവനം പൊതുജനതാൽപര്യത്തിൻറെ പരിധിയിൽ വരില്ലെന്നും എക്സാലോജിക് വാദിച്ചിരുന്നു.
Discussion about this post