ഏറ്റവും മൂല്യമുള്ള ഇന്ത്യയിലെ 500 സ്വകാര്യ കമ്പനികളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള എട്ട് പ്രമുഖ കമ്പനികളും. കേരളത്തില്‍ നിന്നുള്ള കമ്പനികളില്‍ ഒന്നാം സ്ഥാനത്ത് ബാങ്കിതര ധനകാര്യ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സാണ്. 41,878 കോടി രൂപ വിപണി മൂല്യമുള്ള മുത്തൂറ്റ് ഫിനാന്‍സ് പട്ടികയില്‍ 96-ാം സ്ഥാനത്താണ്. പട്ടികയില്‍ 140-ാം സ്ഥാനത്തുള്ള ഫെഡറല്‍ ബാങ്കാണ് കേരളത്തില്‍ നിന്നുള്ള രണ്ടാമന്. 27,648 കോടി രൂപയാണ് ഫെഡറല്‍ ബാങ്കിന്റെ വിപണി മൂല്യം. മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സാണ് 3,400 കോടി രൂപവിപണി മൂല്യവുമായി 264-ാം സ്ഥാനത്തുണ്ട്. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍, വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് , കല്യാണ്‍ ജുവലേഴ്സ് ഇന്ത്യ , ജോയ് ആലുക്കാസ് , മണപ്പുറം ഫിനാന്‍സ് എന്നിവയാണ് പട്ടികയില്‍ സ്ഥാനം ലഭിച്ച മറ്റ് കേരള കമ്പനികള്‍.
കൂടാതെ മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മലയാളി സംരംഭകരുടെ കമ്പനികളും ഈ പട്ടികയില്‍ സ്ഥാനം നേടി. സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ബൈജൂസ് 1.82 ലക്ഷം കോടി രൂപയുമായി 24-ാം സ്ഥാനത്തുണ്ടെന്നത് ശ്രദ്ധേയമാണ്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജ്യോതി ലാബ്സ് 7,269 കോടി രൂപ വിപണി മൂല്യവുമായി 431-ാം സ്ഥാനത്തും 5,947 കോടി രൂപ മൂല്യവുമായി ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശോഭ ലിമിറ്റഡാണ് 500-ാം സ്ഥാനത്തുളളത്.
മുംബൈ, ബംഗളൂരു, അഹമ്മദാബാദ്, പൂനെ തുടങ്ങിയ വലിയ വ്യവസായ നഗരങ്ങളുടെ പട്ടികയില്‍ കേരളത്തിലെ തൃശൂർ, കൊച്ചി, കോഴികോഴിക്കോട് എന്നിവ സ്ഥാനംപിടിച്ചത് ഇന്ത്യയുടെ മൊത്തത്തിലുള്ള സാമ്പത്തിക വളര്‍ച്ചയെ സൂചിപ്പിക്കുന്നതായി ഹുറൂണ്‍ ഇന്ത്യ എം.ഡി അനാസ് റഹ്മാന് ജുനൈദ് അഭിപ്രായപ്പെട്ടു.
15.6 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തിയ 2023ലെ ബര്‍ഗണ്ടി പ്രൈവറ്റ് ഹുറൂണ്‍ ഇന്ത്യ 500 പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സർവീസ് 12.4 ലക്ഷം കോടി രൂപ വിപണി മൂല്യവുമായി രണ്ടാം സ്ഥാനത്തും 11.3 ലക്ഷം കോടി രൂപ വിപണി മൂല്യവുമായി എച്ച്.ഡി.എഫ്.സി ബാങ്ക് മൂന്നാം സ്ഥാനത്തുമുണ്ട്. 2023 ഒക്ടോബര്‍ 30ലെ വിപണി മൂല്യം അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയിട്ടുള്ളത്. നിലവില്‍ ഈ കമ്പനികളുടെ മൂല്യത്തില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്.
Discussion about this post