ഓർഡർ ചെയ്ത ഭക്ഷണത്തിനൊപ്പം പാറ്റയെ കിട്ടിയ ദുരനുഭവം സോഷ്യൽ മിഡിയ വഴി പങ്കുവച്ച് യുവതി. സോണിയ ആചാര്യയാണ് തനിക്ക് ലഭിച്ച് ഭക്ഷണത്തിലെ പാറ്റയുടെ ചിത്രവും ബില്ലുമുൾപ്പെടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സൊമാറ്റോ വഴി ഒരു ജാപ്പനീസ് വിഭവമാണ് യുവതി ഓര്‍ഡര്‍ ചെയ്തത്. ഗുരുഗ്രാമിൽ നിന്നുള്ള ഹോട്ടലിൽ നിന്നാണ് 379 രൂപക്ക് സോണിയ ഭക്ഷണം ഓർഡർ ചെയ്തത്.
കഴിച്ചുകൊണ്ടിരിക്കെ ഭക്ഷണത്തില്‍ നിന്ന് ഇവര്‍ക്ക് പാറ്റയെ കിട്ടുകയായിരുന്നു. ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ ഇതിന്‍റെ ഫോട്ടോ ഇവര്‍ എക്സില്‍ പങ്കുവച്ചു. സംഗതി സോഷ്യല്‍ മീഡിയയില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ മാപ്പ് പറഞ്ഞ് സൊമാറ്റോയും എത്തി.
‘സൊമാറ്റോയിൽ നിന്നും ഓർഡർ ചെയ്തതിന് ശേഷം ഭയാനകമായ ഒരു അനുഭവം ഉണ്ടായി. ആന്റി ഫുഗിൽ നിന്ന് ഓർഡർ ചെയ്‌ത ജാപ്പനീസ് മിസോ റാമെൻ ചിക്കനിൽ ഒരു പാറ്റയെ കണ്ടെത്തി. തീർത്തും അസ്വീകാര്യവും വെറുപ്പുളവാക്കുന്നതും. ഇവിടുത്തെ ഭക്ഷണ ഗുണനിലവാരത്തിലുള്ള നിയന്ത്രണത്തിൽ കടുത്ത നിരാശ തോന്നുന്നു,’ എന്ന കുറിപ്പോടെയാണ് യുവതി സോഷ്യൽ മിഡിയയിൽ പങ്കുവെച്ചത്. ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത അനുഭവം എന്നും ഗുണമേന്മയുടെ കാര്യത്തില്‍ ഈയൊരു നിലവാരമാണ് സൊമാറ്റോ വച്ചുപുലര്‍ത്തുന്നത് എന്നത്തിൽ തീവ്രമായ നിരാശ തോന്നിയെന്നും യുവതി പറയുന്നു.
ഉടൻ തന്നെ സോണിയയുടെ പോസ്റ്റിന് മറുപടിയുമായി സൊമാറ്റോയും രംഗത്തെത്തി. ഖേദം പ്രകടിപ്പിച്ച സൊമാറ്റോ വിഷയം പരിശോധിക്കാൻ സമയം നൽകണമെന്നും പറഞ്ഞു. ‘നിർഭാഗ്യകരമായ സംഭവത്തിൽ ഞങ്ങൾക്ക് ഖേദമുണ്ട്. ഈ അനുഭവത്തിൽ മാറ്റം വരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. സംഭവത്തെ പറ്റി പരിശോധിക്കാൻ കുറച്ച് സമയം തരു. ഞങ്ങൾ എത്രയും വേഗം നിങ്ങളെ ബന്ധപ്പെടാം,’ എന്നായിരുന്നു സൊമാറ്റോയുടെ മറുപടി. യുവതിയുടെ എക്‌സ് പോസ്‌റ്റിന് മറുപടിയായാണ് സൊമാറ്റോയുടെ പ്രതികരണം.
Discussion about this post