അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം “അടുത്ത 1,000 വർഷത്തേക്ക് ഇന്ത്യയിൽ രാമരാജ്യം സ്ഥാപിക്കുന്നതിൻ്റെ സൂചനയാണെന്ന്”, ഞായറാഴ്ച ദേശീയ കൗൺസിൽ പാസാക്കിയ പ്രമേയത്തിൽ ബിജെപി പറഞ്ഞു.
രാമക്ഷേത്രം “ദേശീയ ബോധത്തിന്റെ” ക്ഷേത്രമായി മാറിയെന്നും വിക്ഷിത് ഭാരത് കെട്ടിപ്പടുക്കുന്നതിൽ സ്വീകരിച്ച പ്രമേയങ്ങൾ നിറവേറ്റുന്നതിൽ രാമക്ഷേത്രം നിർണായക പങ്ക് വഹിക്കുമെന്നും പ്രമേയത്തിലൂടെ ബിജെപി വ്യക്തമാക്കുന്നു. “പുരാതന പുണ്യനഗരമായ അയോധ്യയിൽ ശ്രീരാമന്റെ ജന്മസ്ഥലത്ത് മഹത്തായതും ദിവ്യവുമായ ഒരു ക്ഷേത്രം നിർമ്മിച്ചത് രാജ്യത്തിന് ചരിത്രപരവും മഹത്തായതുമായ നേട്ടമാണ്. പുതിയ കാലചക്രത്തിന്റെ തുടക്കത്തോടെ അടുത്ത 1,000 വർഷത്തേക്ക് ഇന്ത്യയിൽ രാമരാജ്യത്തിന്റെ സ്ഥാപനത്തെ ഇത് അറിയിക്കുന്നു,” പാർട്ടി അധ്യക്ഷൻ ജെ പി നദ്ദ അവതരിപ്പിച്ച പ്രമേയം പറഞ്ഞു.
ഇന്ത്യൻ നാഗരികതയുടെയും സംസ്‌കാരത്തിന്റേയും എല്ലാ മേഖലകളിലും ഭഗവാൻ ശ്രീരാമനും മാതാ സീതയും രാമായണവും ഉണ്ട്. “നമ്മുടെ ജനാധിപത്യ മൂല്യങ്ങൾക്കും എല്ലാവർക്കും നീതിക്കും വേണ്ടി സമർപ്പിച്ചിരിക്കുന്ന നമ്മുടെ ഭരണഘടന, രാമരാജ്യത്തിന്റെ ആദർശങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. ഇന്ത്യൻ ഭരണഘടനയുടെ യഥാർത്ഥ പകർപ്പിൽ പോലും, മൗലികാവകാശങ്ങളുടെ വകുപ്പിൽ, വിജയത്തിനുശേഷം അയോധ്യയിൽ തിരിച്ചെത്തിയ ശേഷം ശ്രീരാമന്റെയും, സീതയുടെയും ലക്ഷ്മണന്റേയും ചിത്രമുണ്ട്.
രാമൻ തന്റെ വാക്കുകളിലും ചിന്തകളിലും സന്നിവേശിപ്പിച്ച മൂല്യങ്ങളാണ് ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്നതിന്റെ പ്രചോദനവും ‘സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്’ എന്നിവയുടെ അടിസ്ഥാനവുമെന്നും, പ്രമേയം പറഞ്ഞു. “രാമമന്ദിർ ഇന്ത്യയുടെ ദർശനത്തിന്റേയും തത്ത്വചിന്തയുടെയും പാതയുടെയും പ്രതീകമാണ്. ശ്രീരാമക്ഷേത്രം യഥാർത്ഥത്തിൽ ദേശീയ ബോധത്തിന്റെ ക്ഷേത്രമായി മാറിയിരിക്കുന്നു.
ജനുവരി 22 ന് നടന്ന ക്ഷേത്രത്തിന്റെ സമർപ്പണ ചടങ്ങിനെ പരാമർശിച്ച്, “കോടിക്കണക്കിന് രാമഭക്തരുടെ അഭിലാഷത്തിന്റെയും നേട്ടത്തിന്റെയും ദിനമാണിതെന്നും ഇന്ത്യയുടെ ആത്മീയ അവബോധത്തിന്റെ നവോത്ഥാനവും മഹത്തായ ഇന്ത്യയിലേക്കുള്ള യാത്രയുടെ തുടക്കവുമാണ്. ക്ഷേത്രത്തിന്റെ സമർപ്പണത്തോടെ, “രാഷ്ട്രം, അടിമത്തത്തിന്റെ മാനസികാവസ്ഥയിൽ നിന്ന് സ്വയം മോചിതരായി, ഭൂതകാലത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരു പുതിയ ചരിത്രം സൃഷ്ടിക്കുന്നു,” പ്രമേയം പറഞ്ഞു.
“പൈതൃകത്തിന്റേയും വികസനത്തിന്റേയും പങ്കിട്ട ശക്തിയെ തന്റെ നിശ്ചയദാർഢ്യമുള്ള പരിശ്രമത്തിലൂടെ പുതിയ ഇന്ത്യയുടെ സ്വത്വമാക്കിയതിന് പ്രധാനമന്ത്രി മോദിയെ ഈ കൺവെൻഷൻ അഭിനന്ദിക്കുന്നു, കൂടാതെ ഇന്ത്യയെ മുഴുവൻ രാമന്റെ മാന്ത്രികത അനുഭവിപ്പിച്ചതിന് പ്രധാനമന്ത്രിക്ക് നന്ദി,” അതിൽ പറയുന്നു.
“പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ഐക്യത്തിനും ഐക്യദാർഢ്യത്തിനും പൊതുജന പങ്കാളിത്തത്തിന്റെ ശക്തി ലഭിച്ചു. നയങ്ങളിലൂടെയും നേതൃത്വത്തിലൂടെയും അദ്ദേഹം രാജ്യത്തിന്റെ മനോവീര്യം ഉയർത്തി. ഇന്ത്യയുടെ സാംസ്കാരികവും ആത്മീയവും ചരിത്രപരവുമായ അഭിമാനം കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പുനഃസ്ഥാപിക്കപ്പെട്ടു. “മതത്തോടുള്ള തന്റെ അചഞ്ചലമായ പ്രതിബദ്ധതയിലൂടെ, ഇന്ത്യയെ ശോഭനമായ ഭാവിയിലേക്ക് കൊണ്ടുപോകുന്ന അത്തരം നിരവധി പരിപാടികൾ അദ്ദേഹം ആരംഭിച്ചു,” പ്രധാനമന്ത്രിയെ പ്രശംസിച്ചുകൊണ്ട് പ്രമേയം വ്യക്തമാക്കി.
Discussion about this post