ഹൈറിച്ച് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന പ്രതി ഇഡിക്ക് മുന്നിൽ ഹാജരായി. മുഖ്യപ്രതിയും കമ്പനി ഉടമയുമായ പ്രതാപനാണ് കീഴടങ്ങിയത്. കേസിൽ 1630 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ.
ഇതാദ്യത്തെ തവണയാണ് ഹൈറിച്ച് കേസിലെ പ്രതി അന്വേഷണസംഘത്തിന് മുന്നിലെത്തുന്നത്. പ്രദീപനെ വിശദമായി ഇഡി ചോദ്യം ചെയ്യും. ഹൈറിച്ചിന് മറവിൽ 1600കോടിക്ക് മുകളിൽ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
നേരത്തെ ഇഡിയുടെ അന്വേഷണത്തിന് പിന്നാലെ കെഡി പ്രതാപനും ഭാര്യ ശ്രീനയും ഒളിവിൽ പോയിരുന്നു. പിന്നാലെ മുൻകൂർ ജാമ്യാപേക്ഷയും നൽകി. എന്തുകൊണ്ട് പ്രതികൾ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുന്നില്ലെന്ന് കോടതിയും ചോദിച്ചിരുന്നു. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് ഇഡിയും ആവശ്യപ്പെട്ടതോടെയാണ് മുഖ്യപ്രതി ഇന്ന് ഹാജരായത്. പ്രതിയെ ഇ.ഡി ചോദ്യം ചെയ്യുന്നത് തുടരുന്നു
Discussion about this post