ചെന്നൈ : തമിഴ് സിനിമാ താരം വിജയ് രാഷ്‍ട്രീയത്തില്‍ ഇറങ്ങിയതാണ് തമിഴകത്തെ പ്രധാന ചർച്ചാ വിഷയം.സിനിമയിൽ നിന്നും സുദീര്‍ഘമായ ഇടവേളയെടുത്താണ് വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. രണ്ട് കോടി അംഗങ്ങളെ പാർട്ടിയിൽ ചേർക്കാൻ ആണ് തമിഴക വെട്രി കഴകം ലക്ഷ്യമിടുന്നത്. സംസ്ഥാനത്തുടനീളം ജില്ലാ ബൂത്ത് തലങ്ങളില്‍ താരത്തിന്റെ പാര്‍ട്ടി അംഗത്വ ക്യാംപെയ്ൻ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കന്നി വോട്ടര്‍മാരായ സ്‍ത്രീകള്‍ക്ക് എല്ലാവര്‍ക്കും തന്റെ പാര്‍ട്ടിയില്‍ സജീവ അംഗത്വം നല്‍കാൻ വിജയ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പാർട്ടി പ്രവര്‍ത്തനത്തിനായി മൊബൈല്‍ ആപ്പും പുറത്തിറക്കുന്നുണ്ട് . 2026ലെ തമിഴ്നാട് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് തമിഴക വെട്രി കഴകം പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നത്.
ദളപതി 69 ആയിരിക്കും അവസാന സിനിമായി എത്തുക. നിലവില്‍ വിജയ് വെങ്കട് പ്രഭുവിന്റെ ചീതീകരണത്തിന്റെ തിരക്കിലാണ്. ദ ഗോട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രം വൻ വിജയമായി മാറുമെന്ന പ്രതീക്ഷയിലാണ് ദളപതി വിജയ്‍യുടെ ആരാധകരും. രണ്ട് വേഷങ്ങളിലാകും വിജയ് പുതിയ ചിത്രത്തില്‍ എത്തുക. നെഗറ്റീവ് ഷെയ്‍ഡുള്ളതാകും വിജയ്‍യുടെ ഒരു കഥാപാത്രം എന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്.

