കൽപ്പറ്റ: വയനാട്ടിൽ എത്താൻ വൈകിയത് സാങ്കേതിക പ്രശ്നങ്ങൾ മൂലമാണെന്നും, നേരത്തെ എത്തേണ്ടതായിരുന്നുവെന്നും വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ.വയനാട്ടിൽ എത്തിയത് ജനങ്ങളെ കേൾക്കാനാണെന്നും മന്ത്രി പ്രതികരിച്ചു.
“രാഷ്ട്രീയമായി ഉപയോഗിക്കാനോ മുതലെടുപ്പിനോ അല്ല വയനാട്ടിൽ എത്തിയത്. നേരത്തെ എത്തേണ്ടതായിരുന്നു, എന്നാൽ പല സാങ്കേതിക പ്രശ്നങ്ങൾ കൊണ്ട് സാധിച്ചില്ല. ജനപ്രതിനിധികൾ ഉൾപ്പെടെ എല്ലാവരുടെയും സഹകരണം വേണം. അജീഷിന്റെയും പോളിന്റെയും വീട്ടിലേക്ക് പോകും. വാകേരിയിൽ പ്രജീഷിന്റെ വീട്ടിൽ നേരത്തെ എത്തേണ്ടതായിരുന്നു. മന്ത്രി എത്തുന്നതിനേക്കാൾ പ്രധാനം ശാശ്വതമായ പരിഹാരം കാണലാണ്. വയനാട്ടിലെ പ്രതിഷേധത്തിൽ കേസെടുത്തതിൽ അപാകതയില്ല. അത് സ്വാഭാവിക നടപടി മാത്രമാണ് ” മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു
Discussion about this post