കൊച്ചി: ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പിഡിപി ചെയർമാൻ അബ്ദുൽ നാസർ മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മദനി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഡോക്ടർമാരുടെ സംഘം മദനിയെ നിരീക്ഷിച്ചു വരികയാണ്.
അടുത്തിടെയായി ഇത് മൂന്നാം തവണയാണ് മദനിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, തുടങ്ങിയ പ്രശ്നങ്ങളെ തുടർന്ന് ഏറെക്കാലമായി മദനി ചികിത്സയിലാണ്.
ബെംഗളൂരു സ്ഫോടനക്കേസിൽ പ്രതിയായ മദനിക്ക് ജാമ്യവ്യവസ്ഥകളിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെയാണ് കഴിഞ്ഞ വർഷം ജൂലൈ 20ന് കേരളത്തിൽ എത്തിയത്. ബാംഗ്ലൂർ വിട്ടു പോകരുതെന്ന ജാമ്യവ്യവസ്ഥ എടുത്തു കളഞ്ഞതോടെയാണ് കൊല്ലം കരുനാഗപ്പള്ളിയിലേക്ക് മടങ്ങാൻ സുപ്രീംകോടതി അനുമതി നൽകിയത്. ചികിത്സയ്ക്കായി വേണമെങ്കിൽ കൊല്ലത്തിനു പുറത്തേക്ക് പോകാനും സുപ്രീംകോടതി അനുമതി നൽകിയിരുന്നു
Discussion about this post