ബോളിവുഡ് നടിയും പത്തൊമ്പതുകാരിയുമായ സുഹാനി ഭട്നാഗര്‍ അന്തരിച്ച വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇപ്പോഴിതാ സുഹാനിയുടെ മരണകാരണം പുറത്തുവിട്ടിരിക്കുകയാണ് കുടുംബം. കഴിഞ്ഞ കുറച്ചുനാളുകളായി ഡെർമറ്റോമയോസൈറ്റിസ് എന്ന രോഗത്തിന് അടിമയായിരുന്നു സുഹാനിയെന്ന് കുടുംബം വ്യക്തമാക്കി. സുഹാനിയുടെ അച്ഛനാണ് ഇക്കാര്യം മാധ്യമങ്ങൾക്ക് മുമ്പിൽ വ്യക്തമാക്കിയത്.
കഴിഞ്ഞ രണ്ടുമാസങ്ങളായി സുഹാനിയുടെ കാലുകൾ നീരു വന്ന്
വീങ്ങിത്തുടങ്ങിയിരുന്നുവെന്ന് അച്ഛൻ പറഞ്ഞു. വൈകാതെ അത് ശരീരത്തെ മുഴുവനും അത് ബാധിക്കുകയായിരുന്നുവെന്നും അച്ഛൻ പറഞ്ഞു. എയിംസിൽ പ്രവേശിപ്പിക്കുന്നതുവരെയും സുഹാനിയുടെ രോഗം എന്താണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ശേഷം പരിശോദിച്ചപ്പോഴാണ് ഓട്ടോ ഇമ്മ്യൂൺ ഡിസീസായ ഡെർമറ്റോമയോസൈറ്റിസ് എന്ന അപൂർവരോഗമാണ് എന്ന് തിരിച്ചറിഞ്ഞത്.
പേശികളുടെ ക്ഷയവും ചർമത്തിലെ തടിപ്പുകളുമാണ് ഈ രോഗത്തിന്റെ പ്രധാനലക്ഷണം. മുതിർന്നവരേയും കുട്ടികളേയും ഇത് ഒരു പോലെ ബാധിക്കാം. മുതിർന്നവരിൽ നാൽപതുമുതൽ അറുപതുവരെയുള്ള പ്രായത്തിലും കുട്ടികളിൽ അഞ്ചുമുതൽ പതിനഞ്ചുവരെ പ്രായത്തിലുമാണ് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതൽ. പുരുഷന്മാരേക്കാൾ സ്ത്രീകളേയാണ് ഈ രോഗം ബാധിക്കുക.
ആമീര്‍ ഖാന്‍ നായകനായെത്തിയ ‘ദംഗൽ’ സിനിമയിൽ ബബിത ഫോഗട്ടിന്‍റെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധേയായ താരമാണ് സുഹാനി.
Discussion about this post