തിരുവനന്തപുരം: സപ്ലൈകോ വിൽപ്പന ശാലകളുടെ ദൃശ്യങ്ങൾ പകർത്താൻ അനുവദിക്കരുതെന്ന് സർക്കുലർ. സ്ഥാപനം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ജീവനക്കാർ അഭിപ്രായ പ്രകടനം നടത്തരുതെന്നും സിഎംഡി ശ്രീറാം വെങ്കിട്ടരാമൻ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. നിർദേശം ലംഘിച്ചാൽ കർശന നടപടിയെടുക്കുമെന്നും സർക്കുലറിലുണ്ട്.
വിവിധ വിൽപ്പന ശൃംഖലകളുമായി മത്സരമുള്ളതിനാൽ വാണിജ്യതാൽപ്പര്യം സംരക്ഷിക്കാനെന്ന പേരിലാണ് വിലക്ക്. മാധ്യമങ്ങളെ അടക്കം ആരെയും മുൻകൂർ അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്താൻ അനുവദിക്കരുതെന്നാണ് സർക്കുലറിൽ പറയുന്നത്. നിർദേശങ്ങൾ നടപ്പിലാക്കുന്നതിന് റീജനൽ മാനേജർമാർക്കും ഡിപ്പോ, ഔട്ട്ലെറ്റ് മാനേജർമാർക്കും നിർദേശം നൽകി.
Discussion about this post