സോഷ്യൽ ലോകത്ത് തരംഗമായി മാറിയിരിക്കുകയാണ് അകായ്. നടി അനുഷ്‌ക ശർമയ്ക്കും ക്രിക്കറ്റ് താരം വിരാട് കോലിക്കും രണ്ടാമത്തെ കുഞ്ഞ് പിറന്ന വാർത്ത ഇന്നലെയാണ് പുറത്ത് വന്നത്. സമൂഹമാധ്യമം വഴിയാണ് താരങ്ങൾ ഈ വിവരം അറിയിച്ച്. പോസ്റ്റ് ഇട്ട് മണിക്കൂറുകൾക്കകം കുഞ്ഞ് അകായിയെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
‘ഏറെ സന്തോഷത്തോടെയാണ് ഈ വാർത്ത പങ്കുവയ്ക്കുന്നത്. ഫെബ്രുവരി 15ന് വാമികയുടെ കുഞ്ഞനുജൻ ‘അകായ’യെ ഞങ്ങൾ ഈ ലോകത്തേക്ക് സ്വാഗതം ചെയ്തു. എല്ലാവരുടെയും അനുഗ്രഹവും ആശംസകളും ഞങ്ങൾക്ക് വേണം. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അഭ്യർഥിക്കുന്നു’ എന്നാണ് കോലി സമൂഹമാധ്യമത്തിൽ കുറിച്ചത്. കോലിയാണ് ഈ സന്തോഷ വാർത്ത പുറത്ത് വിട്ടത്. ഫെബ്രുവരി 15 നായിരുന്നു കുഞ്ഞിന്റെ ജനനമെന്നും അകായ് എന്നാണ് മകന് പേരിട്ടിരിക്കുന്നതെന്നും കോലി തന്റെ പേജിൽ കുറിച്ചു.
പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കുള്ളിൽ, അകായ് കോഹ്‌ലി എന്ന പേരിൽ പുതിയ അക്കൗണ്ടുകൾ ഇൻസ്റ്റാഗ്രാമിൽ ഉയർന്നു വന്നു. ആരാധകർ വിരാടിനെയും അനുഷ്‌കയെയും അഭിസംബോധന ചെയ്ത സന്തോഷകരമായ സന്ദേശങ്ങളും പങ്കിട്ടു. ഹിന്ദിയിലെ ‘കായാ’ എന്ന വാക്കിൽ നിന്നാണ് ‘അകായ്’ എന്ന വാക്കുണ്ടായതെന്നും. ഹിന്ദിയിൽ കായാ എന്നാൽ ശരീരം എന്നാണ് അർഥം. അകായ് എന്നാൽ ശരീരത്തിനും അപ്പുറം എന്ന അർഥമാണ് വരുന്നത്. അതേ സമയം ടർക്കിഷ് ഭാഷയിൽ അകായ് എന്നാൽ തിളങ്ങുന്ന ചന്ദ്രൻ എന്നാണ് അർഥർമെന്നിങ്ങനെ. എന്താണ് അകായ്‌യുടെ അർഥം എന്നറിയാനുളള ആകാംക്ഷയിലാണിപ്പോൾ ആരാധകർ.
നിലവിൽ എന്തുകൊണ്ടാണ് കുഞ്ഞിന് അകായ് എന്ന് പേരിട്ടിരിക്കുന്നത് എന്ന് താരദമ്പതികൾ വെളിപ്പെടുത്തിയിട്ടില്ല. മകൾ വാമികയുടെ ജനനസമയത്ത് അനുഷ്‌കയും വിരാടും പങ്കിട്ട ഫോട്ടോ ചിലർ ഡിസ്‌പ്ലേ ചിത്രമായി വരെ ഉപയോഗിച്ചിരുന്നു. സമാനമായി അകായിയെയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

