The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Kerala

“എന്തു മാത്രം വിഷമാണ് രാഹുൽ പുറന്തള്ളുന്നത്”; അയോദ്ധ്യ പരാമർശത്തിൽ രാഹുലിനെതിരെ സ്മൃതി ഇറാനി

NewzOn Desk by NewzOn Desk
Feb 21, 2024, 03:55 pm IST
in Kerala
FacebookWhatsAppTwitterTelegram

Objurgation-of-rന്യൂഡൽഹി: വാരാണസിയിലെ ജനങ്ങളെ അധിക്ഷേപിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.  ഉത്തർപ്രദേശിനെതിരെ രാഹുലിന്റെ മനസിൽ എത്രത്തോളം വിഷമുണ്ടെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം നടത്തിയ പരാമർശങ്ങളെന്ന് സ്മൃതി ഇറാനി വിമർശിച്ചു. രാഹുലിനോട് ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങൾ നടത്തരുതെന്ന് പറയണമെന്ന് സോണിയ ഗാന്ധിയെ സ്മൃതി ഇറാനി ഉപദ്ദേശിച്ചു.

രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച വ്യക്തിയാണ് രാഹുലെന്നും, ഇപ്പോൾ വാരാണസിയിലേയും ഉത്തർപ്രദേശിലേയും ജനങ്ങളെ കുറിച്ച് മോശമായി പറയാനാണ് രാഹുൽ ശ്രമിക്കുന്നതെന്നും സ്മൃതി തുറന്നടിച്ചു.

“ഉത്തർപ്രദേശിനെ കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ, അദ്ദേഹത്തിൻ്റെ മനസ്സിൽ ഇവിടുത്തെ ജനങ്ങൾക്കെതിരെ എത്രമാത്രം വിഷമുണ്ട് എന്ന് കാണിക്കുന്നു. അന്ന് രാമക്ഷേത്രത്തിലെ ‘ പ്രാണപ്രതിഷ്ഠ’ ചടങ്ങിലേക്കുള്ള ക്ഷണം അദ്ദേഹം നിരസിച്ചു. ഇന്ന് വാരാണസിയെയും ഉത്തർപ്രദേശിലെ യുവാക്കളെയും കുറിച്ച് അദ്ദേഹം ആക്ഷേപകരമായ പരാമർശങ്ങളാണ് നടത്തുന്നത്” സ്മൃതി പറഞ്ഞു.

ഉത്തർപ്രദേശ് ഇപ്പോൾ വികസനത്തിന്റെ പാതയിലാണ്. കോൺഗ്രസിന്റെ ഭാവി എന്നും ഇരുട്ടിൽ തന്നെ ആയിരിക്കും. മകനെ നല്ല രീതിയിൽ വളർത്താൻ സാധിച്ചിട്ടില്ലെങ്കിൽ, ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങൾ നടത്തരുത് എന്നെങ്കിലും സോണിയ ഗാന്ധി രാഹുലിനോട് പറയണം എന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും സ്മൃതി ഇറാനി ഉപദ്ദേശിച്ചു.

രാഹുലിന്റെ പരാമർശങ്ങൾക്കെതിരെ ഉത്തർപ്രദേശ് മന്ത്രിസഭാംഗമായ ദിനേശ് പ്രതാപ് സിംഗും രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. “ഇന്ത്യൻ സംസ്കാരം ലോകത്തിന് മുന്നിൽ എത്തിക്കാൻ കേന്ദ്രം ശ്രമിക്കുമ്പോൾ ഇത്തരം പ്രസ്താവനകൾ കേൾക്കുന്നത് സങ്കടകരമാണ്. നമ്മുടെ സംസ്കാരം പൊതു മദ്യപാനം അനുവദിക്കുന്നില്ല, എൻ്റെ കുടുംബത്തിൽ ആരും പരസ്യമായി മദ്യപിക്കില്ലെന്ന് എനിക്ക് പറയാം, പക്ഷേ രാഹുലിന് കഴിയുമോ? ഗാന്ധി ഇത് പറയുമോ?” എന്ന് ദിനേശ് ചോദിച്ചു. രാഹുൽ ഈ രാജ്യത്തോട് മാപ്പ് പറയണമെന്നും ദിനേശ് പ്രതാപ് ആവശ്യപ്പെട്ടു.

ഉത്തർപ്രദേശിൻ്റെ ഭാവി രാത്രിയിൽ മദ്യപിക്കുന്ന ആളുകൾക്കൊപ്പം നൃത്തം ചെയ്യുകയാണെന്നായിരുന്നു രാഹുലിന്റെ പരാമർശം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസി ലോക്‌സഭാ മണ്ഡലത്തിൽ മദ്യപിച്ച ശേഷം ആളുകൾ റോഡിൽ കിടക്കുന്നത് താൻ കണ്ടുവെന്നും രാഹുൽ പറഞ്ഞിരുന്നു. ഇത് കഴിഞ്ഞ ദിവസം വലിയ വിവാദമായിരുന്നു.

Tags: #rahul gandhiFEATUREDMAINSmriti irani
ShareSendTweetShare

Related News

Mastercard in Online Online Casinos: A Hassle-free and Safe And Secure Settlement Approach

Why Online Slots Is Good For You

Free Casino Slot Games For Fun

House Web Page Best Philippines Online Casino On The Internet

Find the best Online Casino

Discussion about this post

Latest News

Best Free Mexican On Line Casino Video Games

Jackpot

Quickly Drawback Casino Ireland

Immediate Disengagement On Line Casino Australia

Multiple International Bundle Checking

Greatest Similar Time Delivery Support Within Columbus, Oh

Aircraft Washing Plus Energy Washing

Discover Typically The Happiness Of Modern Slot Machines At Tadhana Tadhana Ph;tadhana Sign-up;Ph

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies